scorecardresearch

Chandrayaan 3 Launch Live Highlights: രാജ്യത്തിന് അഭിമാന നിമിഷം, ചന്ദ്രയാൻ 3 വിക്ഷേപണം വിജയം

ISRO Moon Mission Live Updates: ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

ISRO Moon Mission Live Updates: ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chandrayaan-3 | ISRO

ചന്ദ്രയാൻ 3 വിക്ഷേപണം

Chandrayaan 3 ISRO Moon Mission Highlights: ന്യൂഡൽഹി: മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിച്ചത്. വിക്ഷേപിച്ച് 22-ാം മിനിറ്റിൽ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി.

ISRO Moon Mission Launch Live Updates

Advertisment

ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക, ചന്ദ്രനില്‍ റോവര്‍ ചലിപ്പിക്കുക, ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക തുടങ്ങി മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3 യ്ക്കുള്ളത്. 615 കോടി രൂപയാണ് മിഷന് വേണ്ടി ഇസ്രോ വിനിയോഗിച്ചത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ല്‍ രണ്ടാമത്തെ വിക്ഷേപണവും നടന്നു. ഈ രണ്ടു ദൗത്യങ്ങളും പരാജയപ്പെട്ടിരുന്നു.

  • 16:22 (IST) 14 Jul 2023
    ഐഎസ്ആർഒ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

    ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ചന്ദ്രയാൻ-3 പറന്നുയർന്നത്. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്ക് വളരെ സമ്പന്നമായ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

  • 16:16 (IST) 14 Jul 2023
    ഐഎസ്ആർഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

    ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ ഒന്നാംഘട്ടം വിജയകരമായതില്‍ ഐഎസ്ആര്‍ഒ സംഘത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. ഐഎസ്ആർഒ വീണ്ടും രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു.

  • 15:17 (IST) 14 Jul 2023
    ചന്ദ്രയാൻ-3 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയതായി ഐഎസ്ആർഒ ചെയർമാൻ

    ചന്ദ്രയാൻ-3 ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. എൽവിഎം3 ചന്ദ്രയാൻ-3 യെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. വരും ദിവസങ്ങളിൽ ചന്ദ്രയാൻ-3 അതിന്റെ ഭ്രമണപഥം ഉയർത്താനും ചന്ദ്രനിലേക്ക് യാത്ര ചെയ്യാനും എല്ലാവിധ ആശംസകളും നേരാമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.

  • 15:05 (IST) 14 Jul 2023
    ക്രയോജനിക് എൻജിൻ പ്രവർത്തനരഹിതമായി

    954 സെക്കൻഡ് കഴിഞ്ഞപ്പോൾ ക്രയോജനിക് എൻജിൻ പ്രവർത്തനരഹിതമായി. പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ ചുറ്റിത്തുടങ്ങി. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം.

  • 15:03 (IST) 14 Jul 2023
    ഇനി 40 ദിവസത്തെ യാത്ര

    ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ചന്ദ്രയാൻ 3 ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും.

  • 14:58 (IST) 14 Jul 2023
    ഐഎസ്ആർഒ ആസ്ഥാനത്ത് വിജയാഘോഷം

    ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരമായതിന്റെ ആഘോഷം ഐഎസ്ആർഒ ആസ്ഥാനത്ത് നടന്നു.

  • 14:57 (IST) 14 Jul 2023
    ചന്ദ്രയാൻ 3 വിക്ഷേപണം വിജയം

    മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രയാൻ 3 ഭ്രമണപഥത്തിലെത്തി.

  • 14:53 (IST) 14 Jul 2023
    ക്രയോജനിക് എൻജിൻ പ്രവർത്തനരഹിതമായി

    954 സെക്കൻഡ് കഴിഞ്ഞപ്പോൾ ക്രയോജനിക് എൻജിൻ പ്രവർത്തനരഹിതമായി. പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ ചുറ്റിത്തുടങ്ങി. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം.

  • 14:50 (IST) 14 Jul 2023
    മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചു

    മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിച്ചത്.

  • 14:50 (IST) 14 Jul 2023
    താപകവചങ്ങൾ വേർപെട്ടു

    194 സെക്കൻഡ് കഴിഞ്ഞപ്പോൾ (114 കിലോമീറ്റർ ഉയരത്തിൽ) പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെട്ടു.

  • 14:47 (IST) 14 Jul 2023
    ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങി

    305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിഞ്ഞപ്പോൾ ദ്രാവക എൻജിനുകൾ വേർപെട്ടു. തൊട്ടുപിന്നാലെ ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങി.

  • 14:44 (IST) 14 Jul 2023
    താപകവചങ്ങൾ വേർപെട്ടു

    194 സെക്കൻഡ് കഴിഞ്ഞപ്പോൾ (114 കിലോമീറ്റർ ഉയരത്തിൽ) പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെട്ടു.

  • 14:42 (IST) 14 Jul 2023
    ഖര ഇന്ധന എൻജിനുകൾ വേർപെട്ടു

    127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെട്ടു.

  • 14:36 (IST) 14 Jul 2023
    മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചു

    മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിച്ചത്.

  • 14:28 (IST) 14 Jul 2023
    ചന്ദ്രയാൻ 3 വിക്ഷേപണം അൽപസമയത്തിനകം

    മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം അൽപസമയത്തിനകം നടക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിക്കുക.

  • 14:25 (IST) 14 Jul 2023
    ചന്ദ്രയാൻ 2: ഓർബിറ്റർ ഇന്നും പ്രവർത്തനക്ഷമം

    2019 ജൂലൈ 22നായിരുന്നു വിക്രം എന്ന ലാൻഡറും, പ്രഗ്യാൻ എന്ന റോവറും ഒരു ഓർബിറ്ററും അടങ്ങുന്ന ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. സുരക്ഷിത ലാൻഡിങ് പരാജയപ്പെട്ടെങ്കിലും ഓർബിറ്റർ ഇന്നും, പ്രവർത്തനക്ഷമമാണ്‌.

    ചന്ദ്രയാൻ 2- വിക്ഷേപണം

    ചന്ദ്രയാൻ- വിക്ഷേപണം

  • 14:24 (IST) 14 Jul 2023
    ചന്ദ്രയാൻ 2: ഓർബിറ്റർ ഇന്നും പ്രവർത്തനക്ഷമം

    2019 ജൂലൈ 22നായിരുന്നു വിക്രം എന്ന ലാൻഡറും, പ്രഗ്യാൻ എന്ന റോവറും ഒരു ഓർബിറ്ററും അടങ്ങുന്ന ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. സുരക്ഷിത ലാൻഡിങ് പരാജയപ്പെട്ടെങ്കിലും ഓർബിറ്റർ ഇന്നും, പ്രവർത്തനക്ഷമമാണ്‌.

  • 14:20 (IST) 14 Jul 2023
    ചന്ദ്രയാന്‍ 3 വിക്ഷേപണം ലൈവായി എവിടെ കാണാം

    ഐഎസ്ആര്‍ഒ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ദൗത്യം തത്സമയം സംപ്രേഷണം ചെയ്യും. ഇസ്രോയുടെ വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും ലൈവ് സ്ട്രീം ചെയ്യും.

  • 14:17 (IST) 14 Jul 2023
    ചന്ദ്രയാൻ എന്ന ആശയം

    1999 ൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് മീറ്റിങിൽ ആണ് ചന്ദ്രയാൻ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നീട് സാധ്യത പഠനങ്ങൾക്കു ശേഷം 2003 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ചന്ദ്രയാൻ മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

  • 14:16 (IST) 14 Jul 2023
    എൽവിഎം3-എം4 വെഹിക്കിൾ

    ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ GSLV Mk3 അല്ലെങ്കിൽ LVM 3 ആണ് ചന്ദ്രയാൻ 3 വിക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. നാല് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തിൽ (36000 KM ) എത്തിക്കാൻ LVM 3ന് കഴിയും.

  • 14:03 (IST) 14 Jul 2023
    ചന്ദ്രയാൻ 3 ദൗത്യം

    ചന്ദ്രയാൻ 2 ദൗത്യത്തിന്റെ തുടർച്ചയാണ് ചന്ദ്രയാൻ 3. വിക്രം എന്നു പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നു പേരുള്ള റോവറുമാണ് ഇത്തവണ വിക്ഷേപിക്കുന്നത്. വിക്രം ലാന്ററിനെ സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യുകയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രയാൻ 2 ദൗത്യത്തിൽ ഈ ശ്രമം പരാജയപ്പെട്ടിരുന്നു.

  • 14:00 (IST) 14 Jul 2023
    ചന്ദ്രയാന്‍ 3 വിക്ഷേപണം ലൈവായി എവിടെ കാണാം

    ഐഎസ്ആര്‍ഒ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ദൗത്യം തത്സമയം സംപ്രേഷണം ചെയ്യും. ഇസ്രോയുടെ വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും ലൈവ് സ്ട്രീം ചെയ്യും.

  • 13:32 (IST) 14 Jul 2023
    ദൗത്യം വിജയിച്ചാൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

    ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

  • 13:00 (IST) 14 Jul 2023
    ചന്ദ്രനിലെത്താൻ വേണ്ടത് ഒന്നരമാസം

    ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാൻ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. ഒന്നരമാസത്തിലധികം സമയമാണ് ചന്ദ്രയാൻ 3ക്കും വേണ്ടിവരുന്നത്.

  • 12:57 (IST) 14 Jul 2023
    ചന്ദ്രയാന്‍ 3 യുടെ ലക്ഷ്യങ്ങൾ

    ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക, ചന്ദ്രനില്‍ റോവര്‍ ചലിപ്പിക്കുക, ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക തുടങ്ങി മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3 യ്ക്കുള്ളത്.

  • 12:21 (IST) 14 Jul 2023
    ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന്

    മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിക്കും.

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: