വാഷിങ്ടൺ: സെപ്റ്റംബർ ഏഴിന് ഐഎസ്ആർഒയുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. എവിടെയാണ് ലാൻഡർ പതിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയാണ്. ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്,” നാസ വ്യക്തമാക്കി.

ലാൻഡിങ് ഏരിയ ചിത്രീകരിക്കുമ്പോൾ വൈകുന്നേരമായി. അതിനാൽ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും വലിയ നിഴലുകൾ മൂടി. വിക്രം ലാൻഡർ നിഴലിൽ മറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​നി​രീ​ക്ഷ​ണ ഓ​ര്‍​ബി​റ്റ​ര്‍ ദ​ക്ഷി​ണ ധ്രു​വ​ത്തി​നു മു​ക​ളി​ലൂ​ടെ വീ​ണ്ടും സ​ഞ്ച​രി​ക്കും. ഈ ​സ​മ​യ​ത്ത് കൂ​ടു​ത​ല്‍ വെ​ളി​ച്ചം ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​വു​മെ​ന്നും ആ ​സ​മ​യം മി​ക​ച്ച ചി​ത്ര​മെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും നാ​സ വ്യ​ക്ത​മാ​ക്കി.

Read More: വിക്രം ലാൻഡറുമായി ആശയ വിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല, അടുത്ത ലക്ഷ്യം ഗഗന്യാൻ: ഐഎസ്ആർഒ മേധാവി

ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായിരുന്നു സോഫ്റ്റ് ലാൻഡിങ്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറുമായുള്ള കമ്മ്യൂണിക്കേഷന്‍ നഷ്ടമായി. എല്ലാം കൃത്യമായി പോയിരുന്നു. പെട്ടന്നാണ് സിഗ്‌നലുകള്‍ നഷ്ടമായത്. 15 മിനിറ്റ് കൗണ്ട് ഡൗണ്‍ ആരംഭിച്ച ശേഷമാണ് വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടമായത്. കൗണ്ട് ഡൗണ്‍ ഏകദേശം 12 മിനിറ്റ് ആയപ്പോഴാണ് ഇത് സംഭവിച്ചത്. സ്വപ്ന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ശാസ്ത്രലോകം അടക്കം കരുതിയ സമയത്താണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്.

ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു ചന്ദ്രയാൻ-2 കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വച്ചത്. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ഇന്ത്യ ലക്ഷ്യമിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook