ബെംഗളൂരു: നിര്‍ണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ രണ്ട്. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററില്‍ നിന്നും ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍ വിക്രം വേര്‍പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നും വിക്രം വേര്‍പെട്ടത്.
#ISRO
Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST.For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH
— ISRO (@isro) September 2, 2019
ഇനി മുതല്‍ ലാന്‍ഡറിന്റേയും ഓര്‍ബിറ്ററിന്റേയും നിയന്ത്രണം വേറെ വേറെയായിരിക്കും. വിക്രം ലാന്‍ഡറിനെ രണ്ട് തവണ കൂടി ദിശ മാറ്റി ചന്ദ്രന്റെ വളരെ അടുത്തെത്തിക്കണം. തുടര്‍ന്നായിരിക്കും ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കുക. പ്രഗ്യാന്‍ റോവറിനേയും വഹിച്ചു കൊണ്ടാണ് ലാന്‍ഡര്‍ സഞ്ചരിക്കുന്നത്.
സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിലായിരിക്കും ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്. ഇത് വിജയിച്ചാല്‍ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.