വിക്രം ലാൻഡർ തകർന്നിട്ടില്ല; ചന്ദ്രനിൽ ചരിഞ്ഞ നിലയിൽ

ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

Chandrayaan-2, isro, ie malayalam

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2ന്റെ വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് സ്ഥിരീകരണം. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപം മാറിയാണ് കിടക്കുന്നത്. ഇസ്‌റോയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Also Read: വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തി

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം നേരത്തെ കണ്ടെത്തിയിരുന്നു. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്ററാണ് പകർത്തിയത്. ലാന്‍ഡറുമായി ആശയവിനിമയം നടത്താനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കിയിരുന്നു. കമ്യൂണിക്കേഷന്‍ നഷ്ടമായി ഒരു ദിവസത്തിന് ശേഷമാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തുന്നത്.

ഇടിച്ചിറങ്ങിയ സാഹചര്യത്തിൽ ലാൻഡറിന്റെ മറ്റ് സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചോയെന്ന് വ്യക്തമല്ല. ലാന്‍ഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ് 14 ദിവസമാണ്‌. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിക്കാത്തതിനാൽ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞ‌ർ കൂട്ടിച്ചേ‌ർത്തു.

Also Read: നിങ്ങളുടെ ശ്രമങ്ങൾ പ്രചോദനമേകുന്നു; ഐഎസ്ആർഒയെ പ്രശംസിച്ച് നാസ

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഓര്‍ബിറ്ററിന് നേരത്തെ ആസൂത്രണം ചെയ്തതിലും ഏഴര വര്‍ഷം കൂടുതല്‍ അധിക ആയുസുണ്ടാകുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chandrayaan 2 vikram lander isnt broken it lays tilted on moons surface

Next Story
അശോക് മോച്ചിയുടെ ചെരുപ്പുകട ഉദ്ഘാടനം ചെയ്ത് അന്‍സാരി; ധനസഹായം നല്‍കിയത് ജയരാജനും സിപിഎമ്മും2002 Godhra riots, Godhra riots Gujarat, അശോക് മോഞ്ചി, Ashok Mochi, ഗോദ്ര കലാപം, Godhra riots photos, indian express news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com