ഒടുവില്‍ ഐസ്ആര്‍ഒ സമ്മതിച്ചു; വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതു തന്നെ

ബഹിരാകാശ വകുപ്പിനോട് ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിൽ മന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

Chandrayaan 2, ചാന്ദ്രയാന്‍ 2, Chandrayaan landing, ചാന്ദ്രയാന്‍ ലാന്‍ഡിങ്, Chaandrayaan 2 failure, ചാന്ദ്രയാന്‍ 2  പരാജയം, Vikram Lander, വിക്രം ലാന്‍ഡര്‍,Orbiter, ഓര്‍ബിറ്റർ,  ISRO, ഐസ്ആര്‍ഒ Latest News, ലേറ്റസ്റ്റ് ന്യൂസ്, Malayalam news, മലയാളം ന്യൂസ്, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ചാന്ദ്രയാന്‍ 2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാണെന്ന് ഐസ്ആര്‍ഒ സ്ഥിരീകരിച്ചു. സംഭവം നടന്ന് രണ്ടര മാസത്തിനുശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

”ചന്ദ്രോപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ യാത്രയുടെ വേഗത അവസാന ഘട്ടത്തില്‍ കുറച്ചുകൊണ്ടുവരാനായില്ല. ഇതുകാരണം മുന്‍ നിശ്ചയിച്ച സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയായി ഇടിച്ചിറങ്ങുകയായിരുന്നു,” പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ വ്യക്തമാക്കി.

ബഹിരാകാശ വകുപ്പിനോട് ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് ഒഴിച്ചുനിര്‍ത്തിയാല്‍ ചാന്ദ്രയാന്‍-2 ദൗത്യത്തിലെ പ്രധാന ലക്ഷ്യങ്ങളെല്ലാം വിജയമായിരുന്നുവെന്നു മന്ത്രി പറഞ്ഞു.

ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെയാണു ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇക്കാര്യം രഹസ്യമായിരുന്നില്ല. ചന്ദ്രോപരിതലത്തിനു രണ്ടു കിലോമീറ്റര്‍ അകലെ വച്ച് ലാന്‍ഡറിന്റെ വേഗം കുറച്ചുകൊണ്ടുവരാനായില്ലെങ്കില്‍ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാകുമായിരുന്നില്ല. അതേസമയം, വിക്രം ലാന്‍ഡറിന്റ സ്ഥിതി സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഐസ്ആര്‍ഒ ഒഴിഞ്ഞുമാറുകയായിരുന്നു.

ചന്ദ്രോപരിതലത്തിനു 355 മീറ്റര്‍ അകലെ വച്ച് ലാന്‍ഡറുമായുള്ള കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമായതായും ഇതു പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നുമാണ് ഐസ്ആര്‍ഒ പറഞ്ഞിരുന്നത്. അതേസമയം, കുഴപ്പമില്ലാതെ ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റ തെര്‍മല്‍ ചിത്രങ്ങള്‍ എടുത്തതായി സംഭവത്തിനു മൂന്നു ദിവസത്തിനുശേഷം ഐസ്ആര്‍ഒ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ലാന്‍ഡറിന്റെ സ്ഥിതിയെക്കുറിച്ചു മാത്രം അവര്‍ ഒന്നും പറഞ്ഞിരുന്നില്ല.

ഓര്‍ബിറ്ററില്‍നിന്നു നേരത്തെ വേര്‍പെട്ട ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിനു 30 കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍നിന്നാണു ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര തുടങ്ങിയത്. വേഗം സെക്കന്‍ഡറില്‍ 16,84 മീറ്ററി(മണിക്കൂറില്‍ ആറായിരം കിലോ മീറ്റര്‍)ല്‍നിന്ന് രണ്ടു മീറ്ററാ(മണിക്കൂറില്‍ അഞ്ചു മുതല്‍ ഏഴു വരെ കിലോ മീറ്റര്‍)യി കുറച്ചാല്‍ മാത്രമേ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാകുമായിരുന്നുള്ളൂ.

വേഗത കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ചന്ദ്രോപരിതലത്തിനു 2.1 കിലോ മീറ്റര്‍ വരെ കാര്യങ്ങള്‍ സുഗമമായി പ്രവര്‍ത്തിച്ചു. എന്നാല്‍, ലാന്‍ഡര്‍ 355 മീറ്റര്‍ അകലെ എത്തിയപ്പോള്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ റൂമുമായുള്ള വിനിമയ ബന്ധം നഷ്ടമായി. ഈ സമയം ലാന്‍ഡറിന്റെ വേഗം മണിക്കൂറില്‍ 200 കിലോ മീറ്ററായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chandrayaan 2 vikram hard landed within 500 mts of landing site says govt

Next Story
പ്രഗ്യാ സിങ് പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍Pragya Thakur, പ്രഗ്യാ സിങ് ഠാക്കൂർ, bhopal mp, ബിജെപി എംപി, pragya thakur mp, Pragya Thakur toilet comment, malegaon blast accused, pragya thakur sehore, indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com