scorecardresearch

വ്യാജന്മാര്‍ക്ക് വിട; ചന്ദ്രയാന്‍ 2 എടുത്ത ചിത്രങ്ങളുമായി ഐഎസ്ആര്‍ഒ

ജൂലൈ 22 നായിരുന്നു ചന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്.

ജൂലൈ 22 നായിരുന്നു ചന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്.

author-image
WebDesk
New Update
Chandrayaan-2 first images, Chandrayaan-2 launch, earth image Chandrayaan-2 launch, isro

വ്യാജന്മാര്‍ക്ക് ഇനി വിരമിക്കാം, ചന്ദ്രയാന്‍ 2 ല്‍ നിന്നുമുള്ള ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ഔദ്യോഗിക പേജുകളിലൂടെ ഐഎസ്ആര്‍ഒ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഭൂമിയുടെ ചിത്രങ്ങളാണ് ചന്ദ്രയാന്‍ 2 ആദ്യം അയച്ചതിലുള്ളത്.

Advertisment

ജൂലൈ 22 നായിരുന്നു ചന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്. സെപ്തംബര്‍ ഏഴിനായിരിക്കും റോവര്‍ ചന്ദ്രനില്‍ ഇറങ്ങുക. കഴിഞ്ഞ ആഴ്ച ചന്ദ്രയാന്‍ 2 എടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങളില്‍ ചിലത് പെയിന്റുങ്ങുകളും ചിലത് നാസയുടെ വെബ്ബ് സൈറ്റില്‍ നിന്നും എടുത്തതാണെന്നും പിന്നീട് വ്യക്തമായിരുന്നു.

ജിഎസ്എല്‍വി എംകെ-III വിജയകരമായി തന്നെ ചന്ദ്രയാന്‍-2 നെ ഭ്രമണപഥത്തിലെത്തിച്ചു. റിവൈസ്ഡ് ഫ്ളൈറ്റ് സീക്വന്‍സ് പ്രകാരം 23 ദിവസമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലുണ്ടാവുക. വിക്രം ലാന്റര്‍ മൊഡ്യൂളും പ്രഗ്യാന്‍ റോവറും ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് 13 ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം സഞ്ചരിക്കും. വിക്രം ലാന്ററിനുള്ളിലായിരിക്കും പ്രഗ്യാന്‍ റോവറുണ്ടാവുക. 14 ദിവസമാണ് (ഒരു ലൂണാര്‍ ദിവസം) ലാന്ററും റോവറും പ്രവര്‍ത്തിക്കുക. ഈ സമയത്തിനിടെ വ്യത്യസ്തമായ പരീക്ഷണങ്ങളും വിവര ശേഖരണവും നടത്തും

Advertisment

ചന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം ചന്ദ്രനെ വലം വെക്കാനും നിരീക്ഷണങ്ങള്‍ നടത്താനുമായിരുന്നു, എന്നാല്‍ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ സൗത്ത് പോളിനെ കുറിച്ച് പഠിക്കും. നേരത്തെ ഒരു ദൗത്യവും ചെന്നിറങ്ങാത്ത ഇടമാണിത്. ജലത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്ന മേഖലയാണിത്. കൂടാതെ ചന്ദ്രന്റെ ചരിത്രം പഠിക്കാന്‍ സഹായിക്കുന്ന വിവരങ്ങളും ഇവിടെ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: