ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍-2 പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടു. പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറി ചന്ദ്രനിലേക്കുള്ള യാത്ര വിജയകരമായി എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പുലര്‍ച്ചെ 2.21 നാണ് ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-2. ഓഗസ്റ്റ് 20 നാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക. സെപ്റ്റംബര്‍ ഏഴിന് ലൂണാര്‍ സര്‍ഫേസില്‍ ലാന്‍ഡ് ചെയ്യും

‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. തുടര്‍ന്ന് ചന്ദ്രയാന്‍-2-ലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. തുടര്‍ന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തിക്കുകയാണ് ചെയ്യുക.

Read Also: ചന്ദ്രയാൻ-2 ഭ്രമണപഥത്തിൽ, വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ

ജൂലൈ 25 ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നത്. ഇന്നലെ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ജൂലൈ 15 തിങ്കൾ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു.​

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook