ന്യൂഡല്‍ഹി: ഇസ്റോ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശാസ്ത്രജ്ഞന്മാരുടെ ആത്മസമര്‍പ്പണവും ഉത്സാഹവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ശാസ്ത്രജ്ഞന്മാരുടെ ജോലി പാഴായി പോയിട്ടില്ലെന്നും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് അത് അടിത്തറ പാകിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Congratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions. — Rahul Gandhi (@RahulGandhi) September 6, 2019
രാജ്യം മുഴുവന്‍ ഇസ്റോയിലെ ശസ്ത്രജ്ഞന്മാര്ക്കൊപ്പം നില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അമിത് ഷാ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
രാജ്യം ഇസ്റോയെ ഓര്‍ത്ത് അഭിമാനിക്കുകയാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. ഇസ്റോയിലെ എല്ലാ ശ്സ്ത്രജ്ഞന്മാരും വലിയ ധൈര്യവും ആത്മാര്‍പ്പണവും പ്രകടിപ്പിച്ചു എന്നും നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
Read Also: ചന്ദ്രയാന്‍-2 ദൗത്യം; സിഗ്നല്‍ നഷ്ടമായത് സ്വപ്ന നേട്ടത്തിന് തൊട്ടരികെ
ഇസ്റോയുടെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇസ്റോയിലെ ശാസ്ത്രജ്ഞന്മാരെ വന്നുകണ്ട് ഏറെ ആത്മവിശ്വാസം പകരുന്ന വാക്കുകളാണ് പ്രധാനമന്ത്രി പറഞ്ഞത്. “ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകും. നിങ്ങള്‍ ഇപ്പോള്‍ നേടിയിരിക്കുന്ന നേട്ടം ഒരു ചെറിയ കാര്യമല്ല. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നല്ലതിനായി പ്രതീക്ഷയര്‍പ്പിക്കുന്നു. നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. രാജ്യത്തിനായി നിങ്ങള്‍ വലിയ കാര്യമാണ് ചെയ്തിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകൂ.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook