/indian-express-malayalam/media/media_files/uploads/2020/01/chandrasekhar-azad.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. അറസ്റ്റിലായി 26 ദിവസങ്ങൾക്ക് ശേഷമാണ് ആസാദ് ജയിൽ മോചിതനാകുന്നത്. ജയിലിന് പുറത്ത് വൻസ്വീകരണമാണ് ആസാദിന് ലഭിച്ചത്. ബുധനാഴ്ചയാണ് ഡൽഹി കോടതി ഉപാധികളോചടെ ആസാദിനെ ജാമ്യം അനുവദിച്ചത്.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരം പൂർവാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖർ ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അറസ്റ്റ് വരിച്ച ജുമാ മസ്ജിതിൽ ചന്ദ്രശേഖർ ആസാദ് ഇന്ന് സന്ദർശനം നടത്തുന്നുണ്ട്.
ഒരു മാസം ഡൽഹിയിലും ഉത്തർപ്രദേശിലും പ്രവേശിക്കരുത്, ഈ കാലയളവിൽ ധർണകളിൽ പങ്കെടുക്കരുത് എന്നീ ഉപാധികളോടെയാണു കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ ആക്രമിക്കരുതെന്നും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോ പറഞ്ഞു.
ഡിസംബർ 21-നാണ് ഭീം ആർമി തലവനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആസാദിന്റെ സംഘടനയായ ഭീം ആർമി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയെന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന കുറ്റം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.