ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും വീട്ടുതടങ്കലില്‍. ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. ടിഡിപിയുടെ പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്ന് ടിഡിപി പ്രവര്‍ത്തകര്‍ക്ക് നിരന്തരം ആക്രമണം നേരിടേണ്ടി വരുന്ന അവസ്ഥയാണെന്ന് ആരോപിച്ചാണ് ഗുണ്ടൂരില്‍ റാലി നടത്താനായി ചന്ദ്രബാബു നായിഡു തീരുമാനിച്ചത്. എന്നാല്‍, റാലിക്ക് മണിക്കൂറുകള്‍ മുന്‍പ് പൊലീസ് ഇവരെയെല്ലാം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
Read Also: ആപ്പിള്‍ ഐ ഫോണ്‍ 11 ന്റെ വില 64,900 മുതല്‍; പ്രത്യേകതകള്‍ ഇങ്ങനെ
ഇന്ന് രാവിലെ ടിഡിപി പ്രവര്‍ത്തകരെല്ലാം ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പൊലീസ് നടപടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗുണ്ടൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.