ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന് നരാ ലോകേഷും ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കലില്‍ തുടരും. ആന്ധ്രാപ്രദേശ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ക്രമസമാധാന പ്രശ്നം ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം മുതൽ ഇരുവരെയും പൊലീസ് വീട്ടുതടങ്കലിലാക്കിയത്. ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. ടിഡിപിയുടെ പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
Also Read: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍
ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇതിനെതിരെ ‘ചലോ ആത്മാക്കുർ’ എന്ന റാലിക്കായി ഗുണ്ടൂരിലെത്താൻ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നു. എന്നാൽ റാലി തുടങ്ങുന്നതിന് മുമ്പ് അമരാവതിയിലെ വീട്ടിൽ ഇരുവരെയും തടങ്കലിലാക്കുകയായിരുന്നു.
Andhra Pradesh: Telugu Desam Party (TDP) leader Nara Lokesh, son of TDP Chief Chandrababu Naidu, argues with police. He was later put under house arrest. pic.twitter.com/Slv3LPeBRD
— ANI (@ANI) September 11, 2019
ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നായിരുന്നു പൊലീസ് നടപടിയോട് ചന്ദ്രബാബു നായിഡു പ്രതികരിച്ചത്. അതേസമയം, പൊലീസ് എപ്പോൾ പിന്മാറുന്നോ അപ്പോൾ ചലോ ആത്മകുർ എന്ന റാലിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ചന്ദ്രബാബു നായിഡു. ടിഡിപി പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ ടിഡിപി പ്രവര്‍ത്തകരെല്ലാം ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു പൊലീസ് നടപടി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗുണ്ടൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്.