Lunar Eclipse 2018 Date and Time: ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ ചന്ദ്രഗ്രഹണം ഇന്ന്. പ്രതികൂല കാലാവസ്ഥയല്ലെങ്കിൽ കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം ഇന്നു രാത്രി ദൃശ്യമാകും. മഴ പെയ്താൽ ചന്ദ്രഗ്രഹണ ദൃശ്യത്തിൽ മാറ്റം വരും. കാർമേഘങ്ങളുണ്ടായാൽ ദൃശ്യത്തിന് തടസ്സമായി ഭവിക്കും.
Read More: നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം, ചിത്രങ്ങള്‍
ഒരു മണിക്കൂറിലേറെയുള്ള ഭാഗിക ചന്ദ്രഗ്രഹണം കൂടാതെ സമ്പൂർണ ചന്ദ്രഗ്രഹണം ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കും. രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയിൽ ചന്ദ്രഗ്രഹണം കാണാനാവുക. ജൂലൈ 27ന് രാത്രി 11.54നാണ് ഭാഗിക ചന്ദ്രഗ്രഹണം തുടങ്ങുന്നത്. പൂർണ ചന്ദ്രഗ്രഹണം ജൂലൈ 28 ന് ഒരുമണിക്കും ആരംഭിക്കും. ഏറ്റവുമധികം ഇരുണ്ട നിറത്തിൽ ചന്ദ്രൻ കാണപ്പെടുക 1.52നായിരിക്കും. ഇത് 2.43 വരെ തുടരും. തുടർന്ന് 3.49 വരെ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും.
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിയുന്നതാണ് ഗ്രഹണം.
കുട്ടികള്‍ക്കൊപ്പം ചന്ദ്രഗ്രഹണം കാണേണ്ടതിങ്ങനെയാണ്
സമ്പൂർണ ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം തിളങ്ങുന്ന ഓറഞ്ചിൽനിന്ന് രക്തച്ചുവപ്പിലേക്കും അപൂർവമായി ഇരുണ്ട തവിട്ടുനിറത്തിലേക്കും പിന്നീട് ഇരുണ്ട ചാരനിറത്തിലേക്കും മാറും. ഇതുകൊണ്ടാണ് സമ്പൂർണ ഗ്രഹണം സംഭവിച്ച ചന്ദ്രനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്.
ഹാനികരമായ യാതൊരുവിധ രശ്മികളും ചന്ദ്രനിൽനിന്ന് ഗ്രഹണസമയത്ത് പ്രവഹിക്കില്ല. അതുകൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണാം. നല്ല ബൈനോക്കുലർ ഉണ്ടെങ്കിൽ മികച്ച രീതിയിൽ ഗ്രഹണം കാണാം. 8 ഇഞ്ചോ അതില്‍ അധികമോ ഉള്ള ബൈനോക്കുലറുകള്‍ പരിഗണിക്കാം.
നൂറ്റാണ്ടിലെ 17-ാമത്തെ പൂർണ ഗ്രഹണമാണ് ഇന്നത്തേത്. 2018 ലെ രണ്ടാമത്തേതും. ജനുവരിയിലായിരുന്നു ആദ്യഗ്രഹണം. അടുത്ത സമ്പൂർണ ചന്ദ്രഗ്രഹണം 2019 ജനുവരി 19നായിരിക്കും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook