scorecardresearch
Latest News

Lunar Eclipse: കുട്ടികള്‍ക്കൊപ്പം ചന്ദ്രഗ്രഹണം കാണേണ്ടതിങ്ങനെയാണ്

Lunar Eclipse July 2018, India: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇത്തവണത്തേത്. ആറു മണിക്കൂറാണ് ഇതിന്റെ ദൈർഘ്യം.

Lunar Eclipse: കുട്ടികള്‍ക്കൊപ്പം ചന്ദ്രഗ്രഹണം കാണേണ്ടതിങ്ങനെയാണ്
chandra grahan or lunar eclipse 2018:

Lunar Eclipse 2018 Date and Time: ഈ വരുന്ന ജൂലൈ 27ന് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം കാണാനുള്ള അവസരമാണ്. വെള്ളിയാഴ്ച രാത്രി ഭക്ഷണമൊക്കെ കഴിച്ച് സാവധാനം മക്കള്‍ക്കൊപ്പം ഇരുന്ന് ഇത്തവണത്തെ ചന്ദ്രഗ്രഹണം നിങ്ങള്‍ക്കു കാണാം. ആറു മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണിത്. ചന്ദ്രന്‍ ഭൗമോച്ചത്തിലായിരിക്കുന്നതുകൊണ്ടാണ് ഗ്രഹണത്തിന് ദൈര്‍ഘ്യമേറുന്നത്. 2003ന് ശേഷം ആദ്യമായാണ് ഇത്രയും തിളക്കമേറിയ യരു ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.44-ന് ഗ്രഹണം തുടങ്ങും. 28-നു പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ ഗ്രഹണം അതിന്റെ പൂര്‍ണതയില്‍ എത്തും. ഇത് ശാസ്ത്രലോകം നേരത്തേ അറിയിച്ചിരുന്നു.

Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും

ഗ്രഹണ ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേര്‍ രേഖയില്‍ വന്നാല്‍, ചന്ദ്രനില്‍ പതിയ്‌ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.

Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും

നേരത്തെ ജനുവരി 30-ന് ഇത് പോലൊരു പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് ബ്ലൂ – റെഡ് സൂപ്പര്‍ മൂണുകള്‍ ഒരുമിച്ചെത്തിയിരുന്നു. ഇത്തവണ ബ്ലഡ് മൂണ്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

chandra grahan or lunar eclipse 2018:

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ബ്ലഡ് മൂണ്‍ സൂര്യഗ്രഹണം പോലെ അപകടം പിടിച്ചതല്ലെന്ന് നാസ അറിയിച്ചു. എത്രനേരം വേണമെങ്കിലും ഇത് കണ്ണുകള്‍ കൊണ്ട് നോക്കി നില്‍ക്കാന്‍ സാധിക്കും. സാധാരണ ഗ്രഹണ ദിവസങ്ങളില്‍ കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ചിലര്‍ വിലക്ക് കല്‍പ്പിക്കാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. ഗ്രഹണം കണ്ടുകൊണ്ടു നില്‍ക്കെ തന്നെ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാവുന്നതാണ്. ഗര്‍ഭിണികളായ സ്ത്രീകളുടെ കാര്യത്തിലും രോഗികളുടെ കാര്യത്തിലുമെല്ലാം ഇത് ബാധകമാണ്. ചന്ദ്രഗ്രഹണത്തെ പേടിക്കേണ്ടതില്ല.

നഗ്നനേത്രങ്ങള്‍ കൊണ്ടോ, ബൈനോക്യുലര്‍ ഉപയോഗിച്ചോ ടെലിസ്‌കോപ്പിലൂടെയോ സ്മാര്‍ട്ട് ഫോള്‍ ഉള്‍പ്പെടെയുള്ളവയുടെ ക്യാമറ ഉപയോഗിച്ചോ ഗ്രഹണം കാണാന്‍ സാധിക്കും.

ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ഏറ്റവും നല്ലൊരു അവസരമാണിത്. ഫോണ്‍ക്യാമറ ഉപയോഗിച്ചു പോലും നിങ്ങള്‍ക്ക് ഇത്തവണത്തെ ഗ്രഹണം പകര്‍ത്താന്‍ സാധിക്കും. ക്യാമറയും ട്രൈപോഡുമുണ്ടെങ്കില്‍ അത് ചന്ദ്രനു നേരെ തിരിച്ചു വച്ച് എവി മോഡിലാക്ക് ഷട്ടര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആവശ്യാനുസരണം ഫോട്ടോ എടുക്കാവുന്നതാണ്.

chandra grahan or lunar eclipse 2018:

എന്നാല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഫ്‌ളാഷ് ലൈറ്റുകള്‍ ഓഫാണെന്ന് ഉറപ്പു വരുത്തേണം. സാധാരണ ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചും ചിത്രം പകര്‍ത്താം.

How to watch chandra grahan or lunar eclipse 2018 with your kids: ചന്ദ്രഗ്രഹണത്തിന്റെ പ്രധാന സമയങ്ങള്‍

ഗ്രഹണം ആരംഭിക്കുന്നത്: 10: 44pm

ഭാഗിക ഗ്രഹണം ആരംഭിക്കുന്നത്: 11:54 pm

പൂര്‍ണഗ്രഹണം ആരംഭിക്കുന്നത്: 1:00am

ഗ്രഹണം പൂര്‍ണതയില്‍ എത്തുന്നത്: 1:51am

പൂര്‍ണഗ്രഹണം അവസാനിക്കുന്നത്: 2:43am

ഭാഗികഗ്രഹണം അവസാനിക്കുന്നത്: 3:49am

പൂര്‍ണമായും അവസാനിക്കുന്നത്: 4:58am

ചന്ദ്രഗ്രഹണം കാണാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ചില ടിപ്‌സ്

വളരെ സാവധാനം നടക്കുന്ന ഒരു പ്രക്രിയയാണിത്. ഓരോ പത്തു മിനിട്ടിനിടയിലും മാറ്റമറിയാന്‍ ചന്ദ്രനെ ശ്രദ്ധിക്കുക.

വിവിധ ഉപകരണങ്ങള്‍ മാറി മാറി ഉപയോഗിച്ച് ചന്ദ്രനെ നിരീക്ഷിക്കുക. അപ്പോളേ അതിന്റെ ഭംഗി ആസ്വദിക്കാന്‍ സാധിക്കൂ.

ഗ്രഹണം ആരംഭിക്കുന്നദിവസത്തിന് ഒരു ദിവസം മുമ്പു തന്നെ ചന്ദ്രനെ നിരീക്ഷിച്ചു തുടങ്ങുക. ചന്ദ്രന്‍ എവിടെയാണ് പ്രത്യക്ഷപ്പെടുക, ഓരോ സമയങ്ങളിലും സംഭവിക്കുന്ന സ്ഥാനമാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് ധാരണയുണ്ടാകാന്‍ ഇത് സഹായിക്കും.

അടുത്തുള്ള ജ്യോതിശാസ്ത്ര കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ഒരുപക്ഷെ അത്തരം കേന്ദ്രങ്ങളില്‍ ഗ്രഹണനിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chandra grahan or lunar eclipse 2018 watch it with your kids