Lunar Eclipse 2018 Date and Time: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ ചന്ദ്രഗ്രഹണത്തിന് തുടക്കമായി. മഴ പെയ്താൽ ചന്ദ്രഗ്രഹണ ദൃശ്യത്തിൽ മാറ്റം വരും എന്നായിരുന്നു. എന്നാൽ മഴ മാറി നിന്നത് മലയാളികളുടെ കാത്തിരിപ്പിന് അനുകൂലമായി.









ഒരു മണിക്കൂറിലേറെയുള്ള ഭാഗിക ചന്ദ്രഗ്രഹണം കൂടാതെ സമ്പൂർണ ചന്ദ്രഗ്രഹണം ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കും. രാത്രി 10.42 ഓടെയാണ് ഇന്ത്യയിൽ ചന്ദ്രഗ്രഹണം തുടങ്ങിയത്. രാത്രി 11.54നാണ് ഭാഗിക ചന്ദ്രഗ്രഹണം തുടങ്ങുന്നത്. പൂർണ ചന്ദ്രഗ്രഹണം അർദ്ധരാത്രി കഴിഞ്ഞ് ഒരു മണിക്കും ആരംഭിക്കും. ഏറ്റവുമധികം ഇരുണ്ട നിറത്തിൽ ചന്ദ്രൻ കാണപ്പെടുക 1.52 നായിരിക്കും. ഇത് 2.43 വരെ തുടരും. തുടർന്ന് 3.49 വരെ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും.
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിയുന്നതാണ് ഗ്രഹണം.
Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും
സമ്പൂർണ ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം തിളങ്ങുന്ന ഓറഞ്ചിൽനിന്ന് രക്തച്ചുവപ്പിലേക്കും അപൂർവമായി ഇരുണ്ട തവിട്ടുനിറത്തിലേക്കും പിന്നീട് ഇരുണ്ട ചാരനിറത്തിലേക്കും മാറും. ഇതുകൊണ്ടാണ് സമ്പൂർണ ഗ്രഹണം സംഭവിച്ച ചന്ദ്രനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്.