ചണ്ഡിഗഢ്: ലോകത്തെ ഏറ്റവും നീളം കൂടിയ സൈക്കിളെന്ന ലക്ഷ്യം മുന്നില്‍ വെച്ച് ചണ്ഡിഗഢ് സ്വദേശി പണിത സൈക്കിള്‍ ശ്രദ്ധ നേടുന്നു. രാജീവ് കുമാര്‍ ഉണ്ടാക്കിയ സൈക്കിളിന് ഏകദേശം 10 അടിയോളമാണ് നീളം. വേണമെങ്കില്‍ കൂടുതല്‍ ഉയരം കൂട്ടാനുളള സൗകര്യത്തോടെയാണ് സൈക്കിള്‍ പണിതിട്ടുളളത്.
ഗിന്നസ് ലോക റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ഉണ്ടാക്കിയ സൈക്കിള്‍ നിലവില്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ പ്രവേശിച്ചിട്ടുണ്ട്. ജനങ്ങള്‍ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ വേണ്ടിയാണ് താന്‍ സൈക്കിള്‍ ഉണ്ടാക്കിയതെന്ന് രാജീവ് പറയുന്നു.