Latest News

മുൻ രാജ്യസഭാ എംപിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു

ചന്ദൻ മിത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: മുൻ രാജ്യസഭാ എംപിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു. 65 വയസ്സായിരുന്നു.

2003 ഓഗസ്റ്റ് മുതൽ 2009 വരെ രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു അദ്ദേഹം. 2010 ജൂണിൽ ബിജെപി അദ്ദേഹത്തെ മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു. 2016ലാണ് കാലാവധി അവസാനിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയുടെ അടുപ്പക്കാരനായിരുന്നു അദ്ദേഹം, എന്നാൽ നരേന്ദ്ര മോദി-അമിത് ഷാ നേതൃത്വം വന്നതോടെ മിത്ര മാറ്റി നിർത്തപ്പെട്ടു.

2018 ജൂലൈയിൽ, ‘പയനിയറി’ന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായിരുന്ന മിത്ര ബിജെപിയിൽ നിന്നും രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നു.

ചന്ദൻ മിത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “ശ്രീ ചന്ദൻ മിത്ര ജി അദ്ദേഹത്തിന്റെ ബുദ്ധിയും ഉൾക്കാഴ്ചയും കൊണ്ട് എന്നും ഓർമ്മിക്കപ്പെടും. മാധ്യമരംഗത്തും രാഷ്ട്രീയത്തിലും അദ്ദേഹം വേറിട്ട സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും അനുശോചനം നേരുന്നു . ഓം ശാന്തി,” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മുതിർന്ന ബിജെപി നേതാവായ റാം മാധവും രാജ്യസഭ എംപിയായ സ്വപൻ ദാസ് ഗുപ്‌തയും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

Also read: കശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chandan mitra passes away

Next Story
രാജ്യത്ത് 47,029 പുതിയ കോവിഡ് രോഗികൾ; 509 മരണംcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com