കര്‍ണാടകയില്‍ പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് പൂജാരി; കൊലപാതകം ആസൂത്രണം ചെയ്തത് ക്ഷേത്ര ട്രസ്റ്റ്

ക്ഷേത്രത്തിലെ പണത്തിന്റെ പേരിലുണ്ടായ തര്‍ക്കം കലാശിച്ചത് 15 വിശ്വാസികളുടെ കൊലപാതകത്തിലാണ്

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ്ന​ഗ​റി​ലെ മാ​ര​മ്മ ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദം ക​ഴി​ച്ച് 15 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വത്തില്‍ ക്ഷേത്ര ട്രസ്റ്റിന് പങ്കെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ക്ഷേത്തിലെ പൂജാരി കുറ്റം സമ്മതിച്ചതോടെയാണ് കൊലപാതകത്തിന് പിന്നിലെ തിരക്കഥ പൊലീസ് പൊളിച്ചത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയുളള ട്രസ്റ്റിന് അകത്ത് തന്നെയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിതരണം ചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതായി ക്ഷേത്രത്തിലെ പൂജാരി പൊലീസിനോട് സമ്മതിച്ചു.

സുല്‍വാദി ഗ്രാമത്തില്‍ നിന്നുളള പൂജാരിയായ ദൊഡ്ഡയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ മേല്‍നോട്ടമുളള ഹിമ്മദി മഹാദേവ സ്വാമിയാണ് വിഷം കലര്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നാണ് ദൊഡ്ഡയ്യ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ട്രസ്റ്റില്‍ പ്രസാദത്തിന്റേയും മറ്റും ചുമതല വഹിക്കുന്ന എതിര്‍ വിഭാഗത്തിനെ കുടുക്കാനായാണ് ഹിമ്മദി സ്വാമി വിഷം കലര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് രാംപുര പൊലീസ് പറയുന്നു. ക്ഷേത്രത്തിലെ പണം മുഴുവന്‍ ഹിമ്മദിയും സംഘവും കൈക്കലാക്കുന്നതായി എതിര്‍ വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തില്‍ പുതുതായി ഗോപൂരം നിര്‍മ്മിക്കാനായി 1.2 കോടി രൂപയുടെ കരാര്‍ ഹിമ്മദി തയ്യാറാക്കിയിരുന്നു. എന്നാല്‍ മറുവിഭാഗം ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് എതിര്‍ത്തു.

പു​തി​യ മൊ​ഴി​ക​ൾ​ക്കു പി​ന്നാ​ലെ പോ​ലീ​സ് പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഹിമ്മദിയാണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. ക്ഷേ​ത്ര സെ​ക്ര​ട്ട​റി അം​ബി​ക, ക്ഷേ​ത്ര മാ​നേ​ജ​ർ മാ​ധേ​ശ, ട്ര​സ്റ്റ് അം​ഗം ചി​ന്ന​പ്പി എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

ഈ ​മാ​സം പ​തി​നാ​ലി​നാ​യി​രു​ന്നു ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്. ക്ഷേ​ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ 100-ൽ ​അ​ധി​കം​പേ​ർ പൂ​ജാ​രി ന​ൽ​കി​യ വി​ഷം ക​ല​ർ​ന്ന പ്ര​സാ​ദം ക​ഴി​ച്ചു. ഇ​തി​ൽ മി​ക്ക​വ​രും ചാ​മ​രാ​ജ്ന​ഗ​റി​ലെ​യും മൈ​സു​വി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​റു​പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്. വ​ൻ വ​രു​മാ​ന​മു​ള്ള ക്ഷേ​ത്ര​മാ​ണ് ചാ​മ​രാ​ജ്ന​ഗ​ർ ജി​ല്ല​യി​ലെ സു​ല​വാ​ഡി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കി​ച്ചു​ട്ടി മാ​ര​മ്മ ക്ഷേ​ത്രം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chamarajnagar temple priest confesses mixing poison in prasada that killed 15 devotees

Next Story
ഗവർണർ ഭരണത്തിന്റെ കാലാവധി തീർന്നു; കാശ്‌മീർ ഇനി രാഷ്ട്രപതി ഭരിക്കുംRamnath Kovind, pocso case, mercy petition, mercy plea, രാംനാഥ് കോവിന്ദ്, പോക്സോ, ദയാഹർജി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com