Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

ചക്കാ ജാം അവസാനിച്ചു; ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

രാജ്യവ്യാപകമായി ദേശീയ – സംസ്ഥാന പാതകൾ കർഷകർ തടഞ്ഞു

bharat bandh, chakka jam, chakka jam 6 feb, ചക്കാ ജാം, chakka jam 6 feb 2021, കർഷക സമരം, chakka jam tomorrow, chakka jam timing, chakka jam farmers, chakka jam news, chakka jam latest news, chakka jam in india, chakka jam delhi, chakka jam in india, bharat bandh on saturday, farmers protest, farmers bharat bandh, farmers latest news, bharat bandh latest news, farmers protest news, bharat band, bharat band 2020, bharat banh date, bharat bandh on 06 feb 2021

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ആഹ്വാനം ചെയ്ത ‘ചക്കാ ജാം’ അഥവ വഴിതടയൽ അവസാനിച്ചു. രാജ്യവ്യാപകമായി ദേശീയ – സംസ്ഥാന പാതകൾ കർഷകർ തടഞ്ഞു. ഡൽഹി അതിര്‍ത്തികളിൽ കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളിൽ ദേശീയപാതകള്‍ ഉപരോധിച്ചത്.

അതേസമയം കർഷകർ സമരം ചെയ്യുന്ന സിംഘു തിക്രി, ഗാസിപൂർ അതിർത്തികളിൽ ഇന്റർനെറ്റ് സർവീസ് തടഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.59 വരെയാണ് ഇന്റർനെറ്റ് നിർത്തിവച്ചത്.

ചക്ക ജാം സമരത്തിന്റെ ഭാഗമായി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ കർഷകർ റോഡുകൾ ബ്ലോക്ക് ചെയ്തിരുന്നു. ദേശീയപാതകളിലടക്കം ട്രാക്ടറുകളും ട്രോളികളും നിർത്തിയിട്ടാണ് ഗതാഗതം തടഞ്ഞത്.

അതേസമയം കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമ്മര്‍ദ്ദം ചെലുത്താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചക്കാ ജാം അവസാനിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചക്കാ ജാമിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. ഘാസിപൂർ ഉൾപ്പടെയുള്ള അതിർത്തി മേഖലകളിൽ ബാരിക്കേഡുകൾ അണിനിരത്തിയാണ് പ്രതിരോധം.

Also Read: രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പുതിയ കോവിഡ് കേസുകൾ

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയാണ് ദേശീയപാതയിൽ വാഹനങ്ങള്‍ തടഞ്ഞത്. ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മൂന്നു മണിക്കൂറോളം വാഹനങ്ങള്‍ തടഞ്ഞു.

ഡൽഹിയിലേയ്ക്കുള്ള റോഡുകള്‍ നിലവിൽ അതിര്‍ത്തികളിലെ സമരം മൂലം സ്തംഭിച്ചതിനാൽ ഡൽഹിക്കുള്ളിൽ ചക്കാ ജാം ഉണ്ടാകില്ലെന്ന് ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അറിയിച്ചിരുന്നു. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കലാശിച്ചതു കൂടി പരിഗണിച്ചാണ് ഡൽഹിയിലെ വഴി തടയൽ ഉപേക്ഷിച്ചത്.

Also Read: 18 മാസത്തെ നിരോധനത്തിന് ശേഷം ജമ്മു കശ്മീരിൽ എല്ലായിടത്തും 4ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു

കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന 40 കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് ‘ചക്ക ജാം’ സമരത്തിന് ആഹ്വാനം നൽകിയത്. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ കർഷകരുടെ ആവശ്യങ്ങൾ അവഗണിക്കുകയും, കർഷക സമരം നടക്കുന്ന ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് വിലക്കുകയും ചെയ്തതടക്കമുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് ഈ സമരമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chakka jam farmer protesters block highways

Next Story
രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പുതിയ കോവിഡ് കേസുകൾMaharashtra night curfew, Maharashtra lockdown news, Maharashtra night curfew hours, Maharashtra night curfew till when, quarantine rules Mumbai airport, Mumbai news, indian express, കോവിഡ്, പുതിയ കോവിഡ്, കോവിഡ് വകഭേദം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com