ന്യൂഡൽഹി: ലോക്കി എന്ന പേരിൽ പുതുതായി പ്രചരിക്കുന്ന അപകടകാരിയായ റാൻസംവെയറിനെ കുറിച്ച് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ഈ ഫയൽ പ്രചരിപ്പിക്കുന്നതിനായി ഇതുവരെ 23 ദശലക്ഷം സന്ദേശങ്ങൾ ഇന്റർനെറ്റ് ലോകത്ത് പടർന്നിരിക്കുന്നതായി സിആർഇടി-ഇന്ത്യ പറഞ്ഞു.

കംപ്യൂട്ടർ രേഖകൾ പൂർവ്വ സ്ഥിതിയിലാക്കാൻ 1.5 ലക്ഷം രൂപ നൽകണമെന്നാണ് റാൻസംവെയറിലൂടെ ആവശ്യപ്പെടുന്നത്. പ്ലീസ് പ്രിന്റ്, ഡോക്യുമെന്റ്സ്, ഫോട്ടോ, ഇമേജസ്, സ്കാൻ, പിക്ചേർസ് എന്നിങ്ങനെ വിവിധ പേരുകളിലുള്ള ഫയലുകളാണ് കൈമാറ്റം ചെയ്യുന്നത്.

വ്യാജ ഇമെയിലുകളിൽ തെറ്റായ വെബ് അഡ്രസുകൾ നൽകിയാണ് ലോക്കി റാൻസംവെയർ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ ലോക്കി റാൻസംവെയറിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ലോകത്തെയാകെ വെട്ടിലാക്കിയ മൂന്നാമത്തെ റാൻസംവെയർ ആക്രമണമാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ