/indian-express-malayalam/media/media_files/uploads/2023/06/Aravind-K.jpg)
അരവിന്ദ് കേജ്രിവാള്‍. എക്സ്പ്രസ് ഫൊട്ടോ: അഭനവ് സാഹ
ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് (എല്‍ജി) സര്‍ക്കാരിന് മേല്‍ അധികാരം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേജ്രിവാള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
"ഓര്‍ഡിനന്‍സ് എന്താണ് പറയുന്നത്. മോദിജിയുടെ ഓര്‍ഡിനന്‍സ് പറയുന്നത് ഡല്‍ഹിയില്‍ ഇനി ജനാധിപത്യമുണ്ടാകില്ലെന്നാണ്. ഇവിടെ ഏകാധിപത്യമായിരിക്കും. ജനങ്ങളായിരിക്കില്ല എല്‍ജിക്കായിരിക്കും മുന്‍ഗണന. ജനങ്ങള്‍ ആരെ തിരഞ്ഞെടുത്തു എന്നല്ല, ഡല്‍ഹി താന്‍ ഭരിക്കുമെന്നാണ് മോദിജിയുടെ ഭാവം. ഇത് ഡല്‍ഹിയില്‍ മാത്രം സംഭവിക്കുന്നതാണെന്ന് കരുതരുത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് നടപ്പാക്കാന്‍ അവര്‍ പദ്ധതിയിടുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്. ഇത് മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വരും," കേജ്രിവാള്‍ വ്യക്തമാക്കി.
ആംആദ്മി പാര്‍ട്ടി രൂപം കൊണ്ടതും തുടര്‍ച്ചയായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ച രാംലീല മൈദാനിയില്‍ നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു കേജ്രിവാളിന്റെ വാക്കുകള്‍. ഓര്‍ഡിനന്‍സ് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
"12 വര്‍ഷം മുന്‍പ്, അഴിമതിക്കെതിരെ നമ്മള്‍ ഇവിടെ ഒത്തുചേര്‍ന്നു. ഇത് ഒരു പുണ്യ വേദിയാണ്. ഇന്ന് നമ്മള്‍ ഒരു ഏകാധിപതിയെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുന്നതിനായാണ് ഇവിടെ എത്തിയിരിക്കുന്നത്. അന്ന് നമ്മള്‍ വിജയിച്ചു. ഇന്നത്തെ മുന്നേറ്റം രാജ്യത്ത് ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യം കൊണ്ടുവരുന്നതിനാണ്," കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
"ഞാന്‍ സൂപ്രീം കോടതിയെ ബഹുമാനിക്കില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ പെരുമാറുന്നത്. രാജ്യത്തെ ജനങ്ങള്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഇത്ര പരുക്കനാണെന്ന് അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ഇതിനെയാണ് ഏകാധിപത്യശൈലിയെന്ന് വിളിക്കുന്നത്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ പിന്തുടരുന്നില്ല. ജനാധിപത്യമാണ് ഏറ്റവും വലുതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജനങ്ങളാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടിക്ക് അവരുടെ ജോലി ചെയ്യാന്‍ അവകാശമുണ്ടാകണം, സുപ്രീം കോടതി തെറ്റാണൊ പറഞ്ഞത്, ആ ഉത്തരവ് പ്രധാനമന്ത്രി പാലിക്കേണ്ടതുണ്ടോ," ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു.
ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനേയും കേജ്രിവാള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 2019-ല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആംആദ്മിക്ക് 62 സീറ്റുകള്‍ നല്‍കി. മോദിജിയോട് ഡല്‍ഹിയില്‍ മാറി നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. രാജ്യം ഭരിക്കാന്‍ കഴിയാത്ത മോദിജി ഡല്‍ഹിയുടെ കാര്യത്തിലെ തുടരെ ഇടപെടുകയാണെന്നും കേജ്രിവാള്‍ പറഞ്ഞു. കേന്ദ്ര തടഞ്ഞ ആംആദ്മി സര്‍ക്കാരിന്റെ പദ്ധതികള്‍ ഓരോന്നും കേജ്രിവാള്‍ തന്റെ പ്രസംഗത്തില്‍ എണ്ണി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.