ന്യൂഡൽഹി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുളള വിജ്ഞാപനത്തിൽ മാറ്റത്തിന് തയാറാണെന്ന് സൂചന നൽകി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹർഷവർധൻ. വിജ്ഞാപനം തെറ്റിദ്ധാരണയോ ആശങ്കയോ ഉണ്ടാക്കിയെങ്കിൽ പരിഹരിക്കാൻ തയാറാണ്. ഇപ്പോൾ കിട്ടിയിരിക്കുന്ന പരാതികൾ പരിശോധിച്ച് നടപടിയുണ്ടാാകും. ഇക്കാര്യത്തിൽ ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നു. കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് കേന്ദ്ര വനം-പരിസിത്ഥി മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കരുത്. കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ കാലിച്ചന്തകളിൽ കന്നുകാലികളെ വാങ്ങാനും വിൽക്കാനും പാടുള്ളൂ. ഇങ്ങനെ വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളിൽ മറിച്ചുവിൽക്കാനും പറ്റില്ല. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകൾ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വിൽക്കാനോ വാങ്ങാനോ പാടില്ല. എന്നാൽ, കന്നുകാലികളെ കശാപ്പുചെയ്യുന്നതു നിരോധിച്ചിട്ടില്ല.

Read More : പശുവില്‍ വേവിക്കുന്ന ജാതീയത

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ