കൊല്‍ക്കത്ത: വ്യവസായങ്ങള്‍ക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങളെ ‘ദുര്‍ബലപ്പെടുത്തുകയും ദുര്‍വ്യാഖ്യാനം’ ചെയ്യുകയുമാണ് ബിജെപി സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ വിമര്‍ശനം.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും ആണ് എന്ന് വിമര്‍ശിച്ച മുന്‍ പരിസ്ഥിതി മന്ത്രി, ദിവസം തോറും പരിസ്ഥിതി നിയമങ്ങള്‍ ദുര്‍ബലപ്പെടുകയാണ് എന്നും ആരോപിച്ചു.
“ദിവസം തോറും പരിസ്ഥിതി നിയമങ്ങള്‍ ദുര്‍ബലപ്പെടുകയാണ്. പരിസ്ഥിതി മന്ത്രാലയം ഒരു റബ്ബര്‍ സ്റ്റാംപ് ആയിരിക്കുകയാണ്. വ്യവസായം ചെയ്യുന്നതിനുള്ള എളുപ്പത്തിന് വേണ്ടി പരിസ്ഥിതി നിയമങ്ങളെ വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണ്. “രണ്ടാം യുപിഎ ഭരണകാലത്ത് 2009 മുതല്‍ 2011 വരെ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ച ജയറാം രമേശ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചു സംസാരിക്കുകയും അത് അതുപോലെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഒരേയൊരു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആയിരുന്നുവെന്നെന്നും കോണ്‍ഗ്രസ് നേതാവ് പ്രശംസിച്ചു.
” അവര്‍ 1972ല്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നു. നിലവിലുള്ള പ്രധാനമന്ത്രിക്ക് പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് സംസാരിക്കാന്‍ മാത്രമേ അറിയൂ. പാലിക്കാന്‍ അറിയില്ല’ ജയറാം രമേശ് പറഞ്ഞു.