scorecardresearch

'വൈറ്റ് ഗുഡ്സ്' ഉൽപ്പന്നങ്ങളുടെ വാറന്റി കാലയളവ്, വാങ്ങുന്ന തീയതിയല്ല ഇൻസ്റ്റാലേഷൻ തീയതി മുതൽ ആക്കണമെന്ന് കേന്ദ്ര സർക്കാർ

ഉൽപ്പന്നം വാങ്ങിയ സമയം മുതൽ വാറണ്ടി കാലയളവ് കണക്കാക്കുന്നത്, ഉപഭോക്താവിന് ലഭിക്കുന്ന മൊത്തം വാറന്റി കാലയളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു

ഉൽപ്പന്നം വാങ്ങിയ സമയം മുതൽ വാറണ്ടി കാലയളവ് കണക്കാക്കുന്നത്, ഉപഭോക്താവിന് ലഭിക്കുന്ന മൊത്തം വാറന്റി കാലയളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
warranty | White Goods

വൈറ്റ് ഗുഡ്‌സ് നിർമ്മാതാക്കളോടും വിൽപ്പനക്കാരോടും വാറന്റി അല്ലെങ്കിൽ ഗ്യാരണ്ടി നയം പരിഷ്‌കരിക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ആവശ്യപ്പെട്ടു. ഉൽപ്പന്നം വാങ്ങുന്ന തീയതിക്ക് പകരം ഇൻസ്റ്റാലേഷൻ തീയതി മുതൽ അതിന്റെ വാറന്റി/ ഗ്യാരന്റി ആരംഭിക്കുന്ന വിധത്തിൽ പരിഷ്കരിക്കാനാണ് നിർദ്ദേശം.

Advertisment

വ്യവസായ, ചില്ലറവ്യാപാര സംഘടനകൾ, വൈറ്റ് ഗുഡ്സ് നിർമ്മാതാക്കൾ എന്നിവർക്കുള്ള കത്തിലാണ്, ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗ്, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, വാഷിങ് മെഷീനുകൾ തുടങ്ങിയ വൈറ്റ് ഗുഡ്സ് നിർമ്മാതാക്കളോട് വാറന്റി/ഗ്യാരന്റി നയം പരിഷ്കരിക്കണമെന്ന് നിർദേശം നൽകിയത്. ഉപഭോക്താക്കൾക്ക് വൈറ്റ് ഗുഡ്സ് ഉൽപ്പന്നങ്ങളുടെ വാറന്റി / ഗ്യാരന്റി എന്നിവ വാങ്ങിയ തീയതിക്ക് പകരം ഇൻസ്റ്റാലേഷൻ തീയതി മുതൽ ആരംഭിക്കണം

വൈറ്റ് ഗുഡ്‌സ് ഇൻസ്റ്റലേഷൻ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്‌ദ്ധരാണ് നിർവഹിക്കേണ്ടത്. അവ ശരിയായി ഇൻസ്റ്റാൾ ചെയ്യുന്നതുവരെ, ഉപഭോക്താക്കൾക്ക് അത്തരം സാധനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഉൽപ്പന്നം വാങ്ങിയ സമയം മുതൽ വാറണ്ടി കാലയളവ് കണക്കാക്കുന്നത്, ഉപഭോക്താവിന് ലഭിക്കുന്ന മൊത്തം വാറന്റി കാലയളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇ-കൊമേഴ്‌സ് മുഖേനയാണ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതെങ്കിൽ ഉൽപ്പന്നം ഉപഭോക്താവിന്റെ കയ്യിൽ എത്തിക്കുന്നതിന് വേണ്ട അധികസമയം കൂടി യഥാർത്ഥ വാറണ്ടി കാലയളവിൽ നിന്നും കുറയ്ക്കപ്പെടുന്നു എന്ന പ്രശ്‌നവുമുണ്ട്.

ഉപഭോക്താക്കൾ ഉൽപ്പന്നം ഉപയോഗിക്കാൻ തുടങ്ങാത്ത സമയം മുതൽ വാറന്റി അല്ലെങ്കിൽ ഗ്യാരന്റി കാലയളവ് ആരംഭിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പ്രകാരം അന്യായമായ വ്യാപാര സമ്പ്രദായമാണ്. കൂടാതെ ഉപഭോക്താവിന്റെ അവകാശങ്ങളെ പ്രതികൂലമായി സ്വാധീനിക്കുന്ന അത്തരം നിബന്ധനകൾ നിയമപ്രകാരം അന്യായമാണ്. ഇത് കണക്കിലെടുത്താണ് വാറന്റി അല്ലെങ്കിൽ ഗ്യാരന്റി കാലയളവ് ആരംഭിക്കുന്നതിലെ സമയം മാറ്റണമെന്ന ആവശ്യം സർക്കാർ മുന്നോട്ട് വെച്ചത്. 

Advertisment
TV Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: