scorecardresearch

തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ നിയമം; ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

പുതിയ ബിൽ പാർലമെന്റ് പാസാക്കുന്നതോടെ, നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും

പുതിയ ബിൽ പാർലമെന്റ് പാസാക്കുന്നതോടെ, നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും

author-image
WebDesk
New Update
mreg

തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ നിയമം

ന്യൂഡൽഹി: നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി പുതിയ തൊഴിൽ ഉറപ്പ് പദ്ധതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' അഥവാ 'വിബി-ഗ്രാം ജി ബിൽ, 2025 ക്സഭയിൽ അവതരിപ്പിക്കും.

Advertisment

Also Read: ബിഹാർ തിരിച്ചടിയ്ക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

പുതിയ ബിൽ പാർലമെന്റ് പാസാക്കുന്നതോടെ, നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും.

Also Read:നിതിൻ നബിൻ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻറ് ; ബീഹാർ മന്ത്രിസഭയിലെ കരുത്തൻ ദേശീയ നേതൃത്വത്തിലേക്ക്

ഇതിനൊപ്പം, ആണവോർജ്ജ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള 'സസ്റ്റൈനബിൾ ഹാർനെസ്സിങ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ ബിൽ, 2025 എന്ന മറ്റൊരു ബില്ലും സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2005-ൽ നിലവിൽ വന്ന ഒരു കേന്ദ്രസർക്കാർ നിയമമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.ഇത് ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു വർഷം കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ദ്ധ തൊഴിൽ ഉറപ്പാക്കുന്നു.

Also Read:അമിത് ഷായെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

ഇതിലൂടെ ഗ്രാമീണരുടെ ഉപജീവന സുരക്ഷ വർദ്ധിപ്പിക്കുക, സ്ത്രീശാക്തീകരണം ഉറപ്പാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, നഗരങ്ങളിലേക്കുള്ള കുടിയേറ്റം തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നഗരവാസികൾക്കായി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും നിലവിലുണ്ട്. 

Read More:മെസിയുടെ ഗോട്ട് ഇന്ത്യ ടൂർ; മുഖ്യ സംഘാടകൻ ശതദ്രു ദത്തയ്ക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

Upa Government Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: