ചെന്നൈ: തിരുവനന്തപുരത്തേയും ചെന്നൈയേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ജലഗതാഗത പദ്ദതി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്രഗതാഗത സഹമന്ത്രി പൊൻരാധാകൃഷ്ണൻ. കന്യാകുമാരി- നാഗപട്ടണം വഴിയാണ് ജലഗതാഗത പാത വരുന്നത്.

രാജ്യത്തുടനീളം തീരദേശ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഉള്‍നാടന്‍ ജലഗതാഗത പാതയ്ക്കാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ഉള്‍നാടന്‍ ഗതാഗതം വിപുലമാകാനും തീരദേശ പ്രദേശങ്ങള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും പദ്ധതി വഴി സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രവുമായി തമിഴ്നാട് സര്‍ക്കാരും സംയുക്തമായി സഹകരിക്കും. തമിഴ്നാടിന്റെ കിഴക്കന്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് റെയില്‍ഗതാഗതം നടത്താനുളള സര്‍വെ നടത്തുകയാണ് കേന്ദ്രമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തമിഴ്നാട് ഭരണത്തിലെ അവ്യക്തത മാറ്റി വികസനത്തിന് ഊന്നല്‍ നല്‍കാന്‍ മുന്‍കൈ എടുക്കണമെന്നും പൊൻരാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ