/indian-express-malayalam/media/media_files/uploads/2022/05/Wankhede.jpg)
vന്യൂഡൽഹി: കഴിഞ്ഞ വർഷം ചലച്ചിത്രതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ അറസ്റ്റിലായ മയക്കുമരുന്ന് കടത്ത് കേസിൽ എൻസിബി മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇയാളുടെ വ്യാജ ജാതി സർട്ടിഫിക്കറ്റ് വിഷയത്തിലും നടപടി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കേസിലെ അന്വേഷണം സംശയാസ്പദമാണെന്നതിനാലാണ് വാങ്കഡെയ്‌ക്കെതിരെ നടപടിയെന്നും അവർ വ്യക്തമാക്കി.
2021 ഒക്‌ടോബറിലെ ' ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് വേട്ട' കേസിൽ ആര്യൻ ഖാന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറാണ് വാങ്കഡെ. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള നോഡൽ അതോറിറ്റിയാണ് ധനമന്ത്രാലയം. ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് വേട്ട' കേസിൽ വാങ്കഡെയുടെ മോശം അന്വേഷണത്തിനെതിരെ തക്ക നടപടിയെടുക്കാൻ സർക്കാർ ബന്ധപ്പെട്ട അധികാരിയോട് ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.