Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍

സംസ്ഥാനങ്ങള്‍ വലിയ തോതില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കേന്ദ്രം

Supreme Court

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല് ലക്ഷം രൂപ വച്ച് കൊടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ദുരന്ത നിവാരണ ഫണ്ട് മുഴുവനായി വിനിയോഗിക്കേണ്ടി വരുമെന്നും നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂലവും, ബ്ലാക്ക് ഫംഗസ് മൂലവും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അഡ്വക്കേറ്റ് ഗൗരവ് കുമാര്‍ ബന്‍സാല്‍, രീപക് കന്‍സാല്‍ എന്നിവരാണ് 2005 ദുരന്തനിവാരണ ആക്ടിലെ സെക്ഷന്‍ 12 ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നാല് ലക്ഷം നല്‍കാനുള്ള കെല്‍പ്പ് സംസ്ഥാനങ്ങള്‍ക്കില്ല. സംസ്ഥാനങ്ങളും കേന്ദ്രവും വലിയ തോതില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നികുതി വരുമാനം കുറഞ്ഞതും മഹാമാരി മൂലം ആരോഗ്യ രംഗത്ത് വലിയ രീതിയില്‍ പണം ചിലവഴിക്കേണ്ട സാഹചര്യവുമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Also Read: ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Centre on rs four lakh compensation plea for covid victims

Next Story
ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു; ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ്Aisha Sultana, ഐഷ സുല്‍ത്താന, Sedition Case, രാജ്യദ്രോഹ കേസ്, bio wepon remark, Lakshadweep Issue, Kerala High Court, BJP, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express