scorecardresearch

പൗരത്വ നിയമ ഭേദഗതി; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയെങ്കിലും, വ്യവസ്ഥകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു

2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയെങ്കിലും, വ്യവസ്ഥകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
രാമക്ഷേത്രം, അയോധ്യ, ബിജെപി, അമിത് ഷാ, സാമ്പത്തിക സംവരണം, ഗോ സംരക്ഷണം, amit shah, ram mandir, ram temple, ayodhya,1992, bjp, hindutva, modi, narendra modi, up, communal, india news, indian express news

ഫയൽ ഫൊട്ടോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സർക്കാരിന്റെ നിർണായക പ്രഖ്യാപനം.

Advertisment

2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയത്, എന്നാൽ നിയമത്തിന്റെ വ്യവസ്ഥകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേരളം, ബംഗാൾ തുർങ്ങിയ സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന്, മതപരമായ പീഡനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്‌സികൾ, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതിനായിരുന്നു, പൗരത്വ ഭേദഗതി ബില്ലിലെ ശുപാർശ. എന്നാൽ മുസ്ലിം മതവിഭാഗക്കാർ ഇതിൽ ഉൾപ്പെട്ടിരുന്നില്ല. ഇതാണ് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായത്.

Advertisment

ഈ വർഷം ജനുവരിയിൽ ഇന്ത്യൻ എക്‌സ്പ്രസ് സിഎഎ നിയമങ്ങൾ തയ്യാറായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനായി ഓൺലൈൻ പോർട്ടലും നിലവിലുണ്ട്. മുഴുവൻ പ്രക്രിയയും ഓൺലൈനായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അപേക്ഷകർക്ക് അവരുടെ മൊബൈൽ ഫോണിൽ നിന്നുതന്നെ അപേക്ഷിക്കാനുള്ള അവസരമുണ്ട്.

Read More:

Narendra Modi Prime Minister Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: