scorecardresearch

മണിപ്പൂര്‍: അവശ്യസാധനങ്ങള്‍ എത്തിക്കും, സംസ്ഥാനത്തെ സാഹചര്യം മോദിയെ ധരിപ്പിച്ച് അമിത് ഷാ

എന്‍ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യങ്ങള്‍ക്കിടയിലും മാറ്റം സംബന്ധിച്ച് ഭരണകക്ഷി നേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം

എന്‍ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യങ്ങള്‍ക്കിടയിലും മാറ്റം സംബന്ധിച്ച് ഭരണകക്ഷി നേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം

author-image
WebDesk
New Update
narendra modi|bjp| ie malayalam

മണിപ്പൂര്‍: അവശ്യസാധനങ്ങള്‍ എത്തിക്കും, സംസ്ഥാനത്തെ സാഹചര്യം മോദിയെ ധരിപ്പിച്ച് അമിത് ഷാ

ഇംഫാല്‍: മണിപ്പൂരില്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ നടപടികളുടെ ഭാഗമായി പെട്രോളും പാചകവാതകവും ഉള്‍പ്പെടെയുള്ള അവശ്യ വിഭവങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

Advertisment

മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യങ്ങള്‍ക്കിടയിലും മാറ്റം സംബന്ധിച്ച് ഭരണകക്ഷി നേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്ധനത്തിന്റെയും എല്‍പിജി സിലിണ്ടറുകളുടെയും ക്രമമായ വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാണെന്ന് കേന്ദ്രം ഉറപ്പാക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യവും ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങളും വിശദീകരിക്കാന്‍ അമിത് ഷാ നേരത്തെ മോദിയെ കണ്ടിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ച് ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.

Manipur Modi Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: