scorecardresearch

കരട് കരടായി തന്നെ ഇരിക്കും; ലേബര്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും രാജ്യത്തെ വിവിധ തൊഴിൽവകുപ്പ് മന്ത്രിമാരെയും കേന്ദ്ര ട്രേഡ് യൂണിയനുകളെയും പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും രാജ്യത്തെ വിവിധ തൊഴിൽവകുപ്പ് മന്ത്രിമാരെയും കേന്ദ്ര ട്രേഡ് യൂണിയനുകളെയും പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
V Sivankutty

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം. കേന്ദ്ര തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനമായതായി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക നിയമം രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ഡിസംബർ 19 ന് സംസ്ഥാനത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കാനും രാജ്യത്തെ വിവിധ തൊഴിൽവകുപ്പ് മന്ത്രിമാരെയും കേന്ദ്ര ട്രേഡ് യൂണിയനുകളെയും പങ്കെടുപ്പിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു. വിഷയത്തിൽ സംസ്ഥാനത്തിന് എത്രത്തോളം ഇടപെടാൻ സാധിക്കുമെന്നത് അടക്കം കാര്യങ്ങൾ കോൺക്ലേവിൽ ചർച്ചചെയ്യും. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.

Also Read: തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണം; കേന്ദ്ര നിലപാട് അപലപനീയമെന്ന് മുഖ്യമന്ത്രി

"ലേബർ കോഡ് വന്ന ശേഷം, ഇതു നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ലേബർ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. കേരളത്തിൽ നിന്ന് മിനി ആൻ്റണി ഐഎഎസ് ആണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ റൂൾസ് ഫ്രെയിം ചെയ്യാൻ കർശന നിർദേശം നൽകിയിരുന്നു. നിർദേശം അനുസരിച്ച് മിനി ആൻ്റണി റൂൾസ് ഫ്രെയിം ചെയ്തു. സർക്കാരിന് കൈമാറി.

Advertisment

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവുകൾ കൈമാറി

2022 ജൂലൈ 9 ന് അപ്പോളോ ഡിമോറോയിൽ വച്ച് അതിൻ്റെ ഭാഗമായി സെമിനാർ നടന്നു. ആവിടെ വെച്ച് കരട് എല്ലാവർക്കും വിതരണം ചെയ്തു. ലേബർ കമ്മീഷണറുടെ സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എല്ലാ സംഘടനകളുടെയും നേതാക്കൾ സെമിനാറിൽ പങ്കെടുത്തിരുന്നു. തൊഴിലാളി വിരുദ്ധ വകുപ്പുകൾ ഒഴിവാക്കാൻ സംസ്ഥാന തൊഴിൽ മന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്രം ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതിനാല്‍ മൂന്നു വര്‍ഷമായി സംസ്ഥാനം ഒരു തുടര്‍ നടപടിയും സ്വീകരിച്ചിട്ടില്ല. കരട് കരടായി തന്നെ ഇരിക്കുമെന്ന്," മന്ത്രി പറഞ്ഞു.

Also Read: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാൻ ഇടപെടൽ വേണം; എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി

അടുത്തിടെ ഡൽഹിയിൽ നടന്ന തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ, തൊഴിൽ നിയമങ്ങളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾക്കെതിരായ സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പിനെക്കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രിയെ അറിയിച്ചിരുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Read More: തന്ത്രി കണ്ഠരര് രാജീവരെ കുരുക്കിലാക്കി എ.പത്മകുമാറിന്റെ മൊഴി; ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം

Labour V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: