/indian-express-malayalam/media/media_files/uploads/2021/05/covid-4.jpg)
ന്യൂഡൽഹി: ഗ്രാമപ്രദേശങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവ് കണ്ടെത്തിയ സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കേന്ദ്രം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഹോം ഐസൊലേഷന് സൗകര്യങ്ങൾ ലഭ്യമല്ലാത്ത, രോഗലക്ഷണങ്ങളില്ലാത്തതും മറ്റ് രോഗങ്ങളുള്ളവരുമായ കോവിഡ് ബാധിതരെ ചികിത്സിക്കാൻ ഗ്രാമപ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലും കുറഞ്ഞത് 30 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ സജ്ജമാക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു.
ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരും കോവിഡ് സംശയിക്കുന്നരും തമ്മിൽ സമ്പർക്കത്തിൽ വരാതിരിക്കാനുള്ള മുൻകരുതലുകൾ കോവിഡ് കെയർ സെന്ററുകളിൽ സ്വീകരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
Read More: എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? സാധാരണ ലോക്ക്ഡൗൺ തമ്മിലുള്ള വ്യത്യാസമെന്ത്?
എല്ലാ ഗ്രാമങ്ങളിലും, ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ / കടുത്ത ശ്വാസകോശ അണുബാധകൾ എന്നിവ സംബന്ധിച്ച് ഇടയ്ക്കിടെ വില്ലേജ് ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷൻ കമ്മിറ്റിയുടെ (വിഎച്ച്എസ്എൻസി) സഹായത്തോടെ ആശ വർക്കർമാർ സജീവ നിരീക്ഷണം നടത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.