ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്തയിൽ ഒരു ശതമാനം വർദ്ധന വരുത്തിക്കൊണ്ട് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനമെടുത്തു. ഇതോടെ ഡി.എ നാല് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർന്നു. ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ഗുണം ലഭിക്കും.

ക്ഷാമബത്ത ഉയർത്തിയതിലൂടെ കേന്ദ്രത്തിന് പ്രതിവർഷം 3068 കോടിയുടെ അധികബാദ്ധ്യത ഉണ്ടാവും.ഈ സാന്പത്തിക വർഷം മാത്രം (ജൂലായ് മുതൽ 2018 ഫെബ്രുവരി വരെ)​ 2045 കോടിയായിരിക്കും ബാദ്ധ്യത. അതേസമയം,​ കുറഞ്ഞ അടിസ്ഥാന ശന്പളം 18,​000 രൂപയിൽ നിന്ന് 21,​000 രൂപയാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം തീരുമാനം എടുത്തിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ