scorecardresearch

ചെങ്കോട്ട സ്ഫോടനം എൻ‌ഐ‌എ അന്വേഷിക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് അന്വേഷണം എൻ‌ഐ‌എയ്ക്ക് കൈമാറാൻ തീരുമാനമായത്

അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് അന്വേഷണം എൻ‌ഐ‌എയ്ക്ക് കൈമാറാൻ തീരുമാനമായത്

author-image
WebDesk
New Update
Delhi Blast

എക്സ്‌പ്രസ് ഫൊട്ടൊ: പ്രവീൺ ഖന്ന

ഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

Advertisment

അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ ചേർന്ന സുരക്ഷാ അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ഡൽഹി പൊലീസ് കമ്മീഷണർ, എൻഐഎ ഡയറക്ടർ ജനറൽ എന്നിവർ പങ്കെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ജമ്മു കശ്മീർ ഡിജിപിയും യോഗത്തിൽ വെർച്വലായി പങ്കെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പാക്കിസ്ഥാനിൽ കോടതി വളപ്പിൽ സ്ഫോടനം; കാർ പൊട്ടിത്തെറിച്ച് 12 മരണം

സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹിയിലെയും ജമ്മു കശ്മീരിലെയും ഡിജിപിമാർ ശേഖരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഫരീദാബാദിലെ ധൗജ് ഗ്രാമത്തിൽ നിന്ന് 358 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്ത സംഭവത്തെ കുറിച്ചും പൊലീസ് മേധാവികൾ വിവര ശേഖരണം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

Advertisment

Also Read: ഗൂഢാലോചനയുടെ അടിത്തട്ടിൽ അന്വേഷണം എത്തും, എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും: പ്രധാനമന്ത്രി

അതേസമയം, ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെവിടില്ലെന്നും ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

Read More: ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

Nia Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: