Latest News

മുത്തലാഖ്: പുതിയ നിയമനിര്‍മ്മാണമില്ലെന്ന് കേന്ദ്ര സർക്കാർ; വിധി കര്‍ശനമായി നടപ്പാക്കും

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷവിധിയില്‍ നിയമനിര്‍മാണം വേണമെന്നു പറയുന്നില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്

Triple talaq, supreme court

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പുതിയ നിയമനിര്‍മ്മാണമില്ലെന്നാണ് നിലപാട്. സുപ്രീം കോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കും. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷവിധിയില്‍ നിയമനിര്‍മാണം വേണമെന്നു പറയുന്നില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും മാത്രമാണ് ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരണം എന്നു നിര്‍ദേശിച്ചത്. സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതു ഭൂരിപക്ഷവിധിയെ ആണെന്നും മന്ത്രി വിശദീകരിച്ചു. ഒറ്റയിരുപ്പിലെ മുത്തലാഖാണു സുപ്രീംകോടതി റദ്ദാക്കിയത്. സാധാരണവിധത്തിലുള്ള തലാഖിനെ ഇതു ബാധിക്കുന്നില്ല.

മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. വിധി ചരിത്രപരമെന്ന് അദ്ദേഹം പറഞ്ഞു. വിധി മുസ് ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കിയെന്നും സത്രീശാക്തീകരണത്തിനുള്ള ശക്തമായ നീക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുത്തലാക്ക്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയാ എടുത്തത് ഉള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീ കോടതി മുത്തലാഖ് നിരോധിച്ചത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ മൂന്നുപേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേര്‍ മുസ് ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Centre govt on sc verdict about triple talaq

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express