scorecardresearch

യോഗി ആദിത്യനാഥിന് ചുറ്റും ഇനി രാവും പകലും 36 ആയുധധാരികള്‍; കേന്ദ്രം ഇസഡ് പ്ലസ് സുരക്ഷ ഒരുക്കി

മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മു​ള്ള ഭീ​ഷ​ണി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ നി​ര്‍​ദേശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച​ത്

മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മു​ള്ള ഭീ​ഷ​ണി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ നി​ര്‍​ദേശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച​ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
yogi adityanath, uttar pradesh

ലക്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇ​സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അനുവദിച്ചു. മുഖ്യമന്ത്രിമാര്‍ക്കും, കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാര്‍ക്കും, ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാര്‍ക്കും, തെരഞ്ഞെടുത്ത ചില ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇസഡ് അല്ലെങ്കില്‍ ഇസഡ് പ്ലസ് സുരക്ഷ അനുവദിക്കാറുള്ളത്.

Advertisment

ഇ​നി​മു​ത​ൽ ആ​ദി​ത്യ​നാ​ഥി​ന് 32 ആ​യു​ധ ധാ​രി​ക​ളാ​യ ക​മാ​ൻ​ഡോ​ക​ളാ​കും സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. സ്പെ​ഷ​ൽ‌ സെ​ക്യൂ​രി​റ്റി ഗ്രൂ​പ്പ് (എ​സ്എ​സ്ജി) ക​മാ​ൻ​ഡോ​ക​ളെ​യാ​ണ് ആ​ദി​ത്യ​നാ​ഥി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​വും സു​ര​ക്ഷ​യൊ​രു​ക്കും.

ആ​ദിത്യ​നാ​ഥി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മു​ള്ള ഭീ​ഷ​ണി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ നി​ര്‍​ദേശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച​ത്. യാ​ത്രാ സ​മ​യ​ത്തും വീ​ട്ടി​ലു​മാ​യി ക​മാ​ന്‍​ഡോ സം​ഘ​ത്തെ പ്ര​ത്യേ​ക​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇസഡ് സുരക്ഷയില്‍ 12ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അനുവദിക്കാറുള്ളത്.

ആദിത്യനാഥിന് പുറമെ അസം മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാലിനും ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചിട്ടുണ്ട്. ഉള്‍ഫ-ബോഡോ തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ദിപ്പിച്ചത്.

Uttar Pradesh Security Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: