/indian-express-malayalam/media/media_files/uploads/2023/09/Election-1.jpg)
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുടെ സാധ്യത പരിശോധിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗദരി, മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ സഞ്ജയ് കോത്താരി, ധനകാര്യ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്, മുന്‍ ലോക്സഭാ സെക്രട്ടറി ജെനറല്‍ സുഭാഷ് സി കശ്യപ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സെപ്തംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സമിതി രൂപീകരണം. സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ പൊതുമണ്ഡലത്തിലും പാർലമെന്റിലും ചർച്ച ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
Govt of India constitutes 8-member committee to examine ‘One nation, One election’.
— ANI (@ANI) September 2, 2023
Former President Ram Nath Kovind appointed as Chairman of the committee. Union Home Minister Amit Shah, Congress MP Adhir Ranjan Chowdhury, Former Rajya Sabha LoP Ghulam Nabi Azad, and others… pic.twitter.com/Sk9sptonp0
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും നമ്മുടെ ജനാധിപത്യം പക്വതയുള്ള ജനാധിപത്യമാണെന്നും ജോഷി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. രാജ്യ താൽപ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു പാരമ്പര്യമുണ്ട് നമുക്കുണ്ട്. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയം ചർച്ച ചെയ്യുന്നതിനും ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുമായി ഒരു സമിതി മാത്രമാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട ഉടൻ പ്രഖ്യാപിക്കും.
1967 വരെ ലോക്‌സഭയിലേക്കും അസംബ്ലികളിലേക്കും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ഇത് രാജ്യത്ത് വികസനത്തിന് നല്ല അന്തരീക്ഷം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.