scorecardresearch

വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവെന്ന് കണ്ടെത്തൽ; കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ ശാസന

ആരോഗ്യപ്രവർത്തകരുമായി ഇടപഴകുന്നതിലും അവരിൽ വാക്സിനെ കുറിച്ച് ആത്മവിശ്വാസം വളർത്തുന്നതിലും സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചു എന്നാണ് കേന്ദ്രത്തിന്റെ ആരോപണം

ആരോഗ്യപ്രവർത്തകരുമായി ഇടപഴകുന്നതിലും അവരിൽ വാക്സിനെ കുറിച്ച് ആത്മവിശ്വാസം വളർത്തുന്നതിലും സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചു എന്നാണ് കേന്ദ്രത്തിന്റെ ആരോപണം

author-image
Kaunain M Sherriff
New Update
corona vaccine drive, കോവിഡ് വാക്സിൻ, Covid-19 Vaccination, കൊറോണ വാക്സിൻ, Covid-19 Cases, Tamil Nadu corona vaccine drive, Kerala corona vaccine drive, Indian express, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറഞ്ഞെന്ന് കേന്ദ്ര സർക്കാരിന്റെ ആരോപണം. ഇതേ തുടർന്ന് കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ ശാസന. വാക്സിൻ നൽകുമെന്ന് പറഞ്ഞ മുൻഗണന ഗ്രൂപ്പുകളിൽ 25 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചതെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. ആരോഗ്യപ്രവർത്തകരുമായി ഇടപഴകുന്നതിലും അവരിൽ വാക്സിനെ കുറിച്ച് ആത്മവിശ്വാസം വളർത്തുന്നതിലും സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചു എന്നാണ് കേന്ദ്രത്തിന്റെ ആരോപണം.

Advertisment

“എല്ലാ ദിവസവും നടക്കുന്ന വീഡിയോ കോൺഫറൻസിങ്ങിനിടെ, തമിഴ്നാട്ടിലേയും കേരളത്തിലേയും ആരോഗ്യ പ്രവർത്തകർക്കിടയിൽ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖതയെന്നാണ് ഇരു സംസ്ഥാനങ്ങളും പറഞ്ഞത്,” വാക്സിനേഷൻ ഡ്രൈവ് നിരീക്ഷിക്കുന്ന ടീമിന്റെ ഭാഗമായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

മുൻ‌ഗണനാ ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിൽ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളിൽ പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ രണ്ട് സംസ്ഥാനങ്ങളുമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

"ആരോഗ്യ പ്രവർത്തകരുമായി ഇടപഴകാൻ ഞങ്ങൾ ഈ സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുണ്ട്. എല്ലാത്തിനുമുപരി, സംസ്ഥാന സർക്കാർ ഗുണഭോക്താക്കളുമായി ഇടപഴകുകയും വസ്തുതകൾ കൃത്യമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നില്ലെങ്കിൽ വാക്സിൻ സ്വീകരിക്കാനുള്ള വിമുഖത വിട്ടുമാറില്ല,” എന്ന് നാല് സംസ്ഥാനങ്ങളേയും അറിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു.

Advertisment

Read More: കർണാടകയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകൻ മരിച്ചു; മരണത്തിന് വാക്സിനുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ്

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) ഭാരവാഹികളിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. 3.5 ലക്ഷം അംഗങ്ങൾ വാക്‌സിൻ സ്വമേധയാ എടുക്കുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

അവലോകന യോഗത്തിൽ മുൻഗണന ഗ്രൂപ്പുകളിൽ എഴുപത് ശതമാനം പേർക്കും വാക്സിൻ നൽകിയ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുടെ വിജയം കേന്ദ്രം എടുത്തു പറഞ്ഞെന്നും ഈ സംസ്ഥാനങ്ങളെ മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

"കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് നടപ്പാക്കുന്നതിന് വിപുലമായ ആസൂത്രണം നടന്നിട്ടുണ്ട്. ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും, മെഡിക്കൽ സൂപ്രണ്ട്, ഡയറക്ടർ അല്ലെങ്കിൽ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ എന്നിവരോടൊപ്പം സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഈ സംസ്ഥാനങ്ങൾ മുൻഗണന ഗ്രൂപ്പുകളുമായി കൃത്യമായി ആശയ വിനിമയം നടത്തുകയും വാക്സിനെ കുറിച്ച് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവ നിർദേശങ്ങൾ നൽകുന്നതിനപ്പുറത്തേക്ക് പോയിരിക്കുന്നു,” വൃത്തങ്ങൾ പറഞ്ഞു.

ശക്തമായ രോഗപ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ കാരണം ആന്ധ്രാപ്രദേശ് ആഴ്ചയിൽ ആറുദിവസം സെഷനുകൾ നടത്താൻ തീരുമാനിച്ചതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ആദ്യ ദിവസം തമിഴ്‌നാട് 161 സെഷനുകൾ നടത്തി 2,945 ഗുണഭോക്താക്കൾക്ക് മാത്രമാണ് കുത്തിവയ്പ് നൽകിയത്. കേരളം 133 സെഷനുകൾ നടത്തി 8,062 ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ നൽകി. ഛത്തീസ്ഗഡ് 97 സെഷനുകൾ നടത്തി 5,592 ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ നൽകി. പഞ്ചാബ് 59 സെഷനുകൾ നടത്തി 1,319 ഗുണഭോക്താക്കൾക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയത്.

ഒന്നാം ദിവസം ആന്ധ്രാപ്രദേശ് 332 സെഷനുകൾ നടത്തുകയും 18,412 ഗുണഭോക്താക്കൾക്ക് വാക്സിനേൻ നൽകുകയും ചെയ്തു കർണാടക 242 സെഷനുകൾ നടത്തി, 13,594 ഗുണഭോക്താക്കൾക്ക് വാക്സിനേഷനും നൽകി. തെലങ്കാന 140 സെഷനുകൾ നടത്തി 3,653 ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ നൽകി.

സെഷനുകളുടെ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും തിങ്കളാഴ്ച തമിഴ്‌നാട് 7, 628 ഗുണഭോക്താക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. കേരളത്തിൽ 7,070 ഗുണഭോക്താക്കൾക്ക് കുത്തിവയ്പ് നൽകി. ഛത്തീസ്ഗഡിൽ 4,459 ഗുണഭോക്താക്കൾക്കും പഞ്ചാബിൽ 1,882 ഗുണഭോക്താക്കൾക്കും കുത്തിവയ്പ് നൽകി.

അതേ ദിവസം ആന്ധ്രയിൽ 9,758 ഗുണഭോക്താക്കൾക്കും കർണാടകയിൽ 36,888 ഗുണഭോക്താക്കൾക്കും തെലങ്കാനയിൽ 10,352 ഗുണഭോക്താക്കൾക്കും കുത്തിവയ്പ് നൽകി.

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: