/indian-express-malayalam/media/media_files/2025/12/28/pm-poshan-2025-12-28-07-36-38.jpg)
PM-POSHAN Poject Updates
ന്യൂഡൽഹി: സ്‌കൂൾ കുട്ടികൾക്കായുള്ള പിഎം-പോഷൺ (ഉച്ചഭക്ഷണ പദ്ധതി) പദ്ധതിയിൽ പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്തുന്ന വിഷയം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിൽ. കേരളം ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ നീക്കം.
Also Read:'ബുൾഡോസർ രാജ്' പരാമർശം: പിണറായി വിജയന് മറുപടിയുമായി ഡി.കെ ശിവകുമാർ
കേരളം, ഡൽഹി, ഛത്തീസ്ഗഡ്, രാജസ്ഥാൻ, സിക്കിം, ഗുജറാത്ത്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ കേന്ദ്രത്തിന് കത്തയച്ചത്.നിലവിൽ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഉച്ചഭക്ഷണം ലഭിക്കുന്നത്. ഇത് പന്ത്രണ്ടാം ക്ലാസ് വരെ നീട്ടണമെന്നും 11 സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ടാം ക്ലാസ് കഴിഞ്ഞാലുടൻ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കുന്നത് നിൽക്കുന്നത് അവരുടെ പോഷകാഹാര ലഭ്യതയെ ബാധിക്കുന്നു എന്നാണ് സംസ്ഥാനങ്ങളുടെ വാദം. എല്ലാ വിദ്യാർത്ഥികൾക്കും പോഷകാഹാരം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2025-26 കാലയളവിനു ശേഷവും പദ്ധതി തുടരുന്നതിന്റെ ഭാഗമായി പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സ്‌പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിക്കായിമന്ത്രാലയം ഒരു കുറിപ്പ് തയ്യാറാക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്തുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ നീക്കമാണ്. നേരത്തെ ഇത്തരമൊരു നിർദ്ദേശം ധനമന്ത്രാലയം തള്ളിയിരുന്നെങ്കിലും, ഇപ്പോൾ അത് വീണ്ടും പരിഗണനയ്ക്ക് വന്നിരിക്കുകയാണ്. കേരളം, കർണാടക, തെലങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ പദ്ധതി പന്ത്രണ്ടാം ക്ലാസ് വരെ വ്യാപിപ്പിക്കണമെന്ന് ശക്തമായി വാദിക്കുന്നു.
Also Read:ഉദ്ഘാടനത്തിനു ദിവസങ്ങൾ ബാക്കി; ബീഹാറിൽ റോപ്‌വേ തകർന്നു വീണു; അപകടം ട്രയൽ റണ്ണിനിടെ
നിലവിലെ പദ്ധതി പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 2021 മുതൽ 2026 വരെയുള്ള കാലയളവിലേക്കാണ് നിലവിൽ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ മാറ്റങ്ങളോടെ പദ്ധതി നീട്ടുന്നതിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.
Read More: വിബി-ജി റാം ജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us