ന്യൂഡൽഹി: രാജ്യത്തെ കന്നുകാലി കശാപ്പ് കേന്ദ്രങ്ങള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പിന് കാലികളെ വില്‍ക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവ് പുറത്തിറക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഉത്തരവ്. കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ വിപണനത്തിനാണ് നിരോധനം. ഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

കാലികളുടെ വിൽപ്പന കാർഷിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് ഉത്തരവ്. കന്നുകാലികളെ വാങ്ങുന്നത് കശാപ്പിനല്ലെന്ന് വിപണന കേന്ദ്രങ്ങൾ ഉറപ്പുനൽകണം. ലക്ഷക്കണക്കിന് കന്നുകാലി കര്‍ഷകരെ ബാധിക്കുന്ന പുതിയ ഉത്തരവ് കാലികളുടെ പേരില്‍ നിരന്തരം വേട്ടയാടലിന് ഇരയാവുന്ന മുസ്ലിം കച്ചവടക്കാരെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്റർ ചുറ്റളവിൽ കാലിച്ചന്തകൾ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

Read More: പശുവില്‍ വേവിക്കുന്ന ജാതീയത

2016-17 കാലയളവില്‍ മാത്രം 26,303 കോടി രൂപയുടെ മാംസം കയറ്റുമതി ചെയ്തതിലൂടെ ഒരു ലക്ഷം കോടിയുടെ വരുമാനമാണ് രാജ്യത്തിന് ഉണ്ടായത്. ഏറ്റവും കൂടുതല്‍ മാംസം കയറ്റുമതി ചെയ്യപ്പെടുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. പിന്നാലെ ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ തെലഗാന സംസ്ഥാനങ്ങളും പിന്നാലെയുണ്ട്. റംസാന്‍ നോമ്പ് കാലം നാളെ ആരംഭിക്കാനിരിക്കെ ജനങ്ങളുടെ ഭക്ഷണത്തിനു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം വരുംദിവസങ്ങളില്‍ ചര്‍ച്ചയായി മാറും.

Read More: ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ