ന്യൂഡൽഹി: വീണ്ടും ചൈനീസ് ആപ്പ് നിരോധനവുമായി കേന്ദ്രസർക്കാർ. ജൂണിൽ നിരോധിച്ച 59 ആപ്ലിക്കേഷനുകളുടെ ക്ലോണുകളോ വകഭേദങ്ങളോ ആയ 47 ആപ്ലിക്കേഷനുകളാണ് ഇപ്പോൾ നിരോധിച്ചത്.

ടിക് ടോക്ക്, ഷെയർഇറ്റ്, യുസി ബ്രൗസർ, ക്ലബ് ഫാക്ടറി, കാം സ്കാനർ എന്നിവയുൾപ്പെടെയുള്ള മൊബൈൽ ആപ്ലിക്കേഷനുകളാണ് ജൂണിൽ നിരോധിച്ചിരുന്നത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഈ ആപ്പുകളുടെ ക്ലോണുകളടക്കമുള്ളവയാണ് ഇപ്പോൾ നിരോധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More National News: ജനാധിപത്യത്തിനു വേണ്ടി ശബ്ദിക്കൂ; രാജസ്ഥാനിലെ ജനങ്ങളോട് രാഹുൽ ഗാന്ധി

ആപ്പുകളുടെ പ്രവർത്തന രീതി പരിശോധിച്ച് വരികയായിരുന്നെന്നും അവയുടെ പ്രവർത്തന ധാർമികതയിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഈ ആപ്പുകളിൽ നിന്നുള്ള വിവരം ചൈനീസ് സർക്കാരുകളിലേക്ക് പോവുന്നുവെന്നാണ് പ്രവർത്തന ധാർമികതയെക്കുറിച്ച് അവർ വിശദീകരിച്ചത്.

ചില ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളുടെ ഇന്ത്യയ്ക്ക് പുറത്തുള്ള സെർവറുകളിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ചോർത്തുന്നുവെന്നും പങ്കുവയ്ക്കുന്നുവെന്നും പരാതി ലഭിച്ചതായി വിവര സാങ്കേതിക വിദ്യാ മന്ത്രാലയം ജൂൺ 29ന് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.രാജ്യത്തിന്റെ പരമാധികാരത്തിനും ഏകതയ്ക്കും ഈ വിവരച്ചോർച്ച ഭീഷണിയാവുന്നുവെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

Read More National News: വീട്ടുപടിയിൽ മൂത്രവും ഉപയോഗിച്ച മാസ്കും; എബിവിപി പ്രസിഡന്റിനെതിരെ പരാതി

വിവരം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് ആപ്പ് ഡെവലപ്പർമാരിൽ നിന്ന് കേന്ദ്രസർക്കാർ വിശദീകരണം തേടിയിരുന്നു. ചൈന ആസ്ഥാനമായ കമ്പനികൾ അവിടെ രഹസ്യാന്വേഷണ ഏജൻസികളുമായി വിവരം പങ്കുവയ്ക്കണമെന്ന ചൈനീസ് നിയമവുമായി ബന്ധപ്പെട്ടായിരുന്നു ആപ്പ് നിർമാതാക്കളിൽ നിന്ന് സർക്കാർ വിശദീകരണം തേടിയത്. ഇന്ത്യയിൽ സാന്നിധ്യമില്ലാത്ത കമ്പനികളോട് പ്രാദേശിക പരാതി ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ചൈനീസ് ഉടമസ്ഥതയിലുള്ളതെന്ന് രേഖപ്പെടുത്താത്ത ആപ്പുകളും ചൈനീസ് സെർവറുകളിൽ വിവരം ശേഖരിക്കുകയും ചൈനക്ക് വിവരം ചോർത്തി നൽകുകയും ചെയ്യുന്നതായി നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ മേധാവി രാജേഷ് പന്ത് പറഞ്ഞിരുന്നു. സിംഗപ്പൂരിലോ മറ്റെവിടെയെങ്കിലും രജിസ്ട്രർ ചെയ്തതാണെങ്കിലും അവയുടെ സെർവറുകൾ ചൈനയിലാവാമെന്നാണ് അദ്ദേഹം പറഞ്ഞത്.

Read More: Centre bans 47 clones of Chinese apps banned earlier

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook