Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍

ഇത്തരം കാര്യങ്ങള്‍ ട്വിറ്ററിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Ghaziabad assault, Twitter summons, Twitter India MD, Ghaziabad elderly man assaulted, Twitter Ghaziabad assault, Ghaziabad assault video, Ghaziabad police, ie malayalam

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി ഐടി സെല്‍ തലവന്‍ സാബിത് പാത്രയുടെ ആരോപണം കൃത്രിമം ആണെന്ന ട്വിറ്ററിന്റെ വാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് ഒഴിവാക്കണം എന്ന് ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിധി നിര്‍ണയിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രേഖകള്‍ ശെരിയാണോ എന്നത് ട്വിറ്ററല്ല അന്വേഷണമാണ് തെളിയിക്കുന്നത്. അന്വേഷണത്തില്‍ ഇടപെടരുതെന്നും ട്വിറ്ററിനെ അറിയിച്ചിട്ടുണ്ട്. ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് പല നേതാക്കളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറച്ച് കാണിക്കുന്നതിനായി ഉപയോഗിക്കുന്നതിലെ എതിര്‍പ്പ് അറിയിച്ച് ഐടി മന്ത്രാലയം ട്വിറ്ററിന്റെ ടീമിന് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.

Also Read: കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്; കൂടുതല്‍ അപകടകാരി

ടൂൾ കിറ്റിന്റെ കൃത്യതയെ ചോദ്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികൃതരുടെ മുമ്പായി ബന്ധപ്പെട്ട കക്ഷികളിലൊരാൾ ഇതിനകം പരാതി നൽകിയിട്ടുണ്ടെന്നും ഇത് അന്വേഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. നിയമ നിർവ്വഹണ സമിതി അന്വേഷണം നടത്തുമ്പോൾ, ട്വിറ്റർ ഈ വിഷയത്തിൽ ഏകപക്ഷീയമായി ഒരു നിഗമനത്തിലെത്തിക്കുകയും ഇതിനെ ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് ടാഗ് ചെയ്യുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിന്റെ ഇത്തരം നടപടികള്‍ മുന്‍വിധിയോട് കൂടിയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

ട്വിറ്ററിന്റെ ഏകപക്ഷീയമായ നടപടിയിലൂടെ അന്വേഷണ പ്രക്രിയയെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രേഖകള്‍ കൃത്രിമം ആണെന്ന് പ്രഖ്യാപിക്കാന്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ട്വിറ്ററിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Centre asks twitter to remove manipulated media tags

Next Story
ഭവാനിപൂരിൽനിന്ന് മത്സരിക്കാനൊരുങ്ങി മമത, സിറ്റിങ് എംഎൽഎ രാജിവച്ചുMamata Banerjee, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com