Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

നിസാമുദ്ദീന്‍ സമ്മേളനം: സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

സമ്മേളനം നടന്ന നിസാമുദ്ദീൻ രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടുകളിൽ ഒന്നാണിപ്പോൾ

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിലക്കുകള്‍ ലംഘിച്ച് തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയ സംഭവത്തില്‍ വിസ വ്യവസ്ഥകൾ ലംഘിച്ച വിദേശികൾക്കും സംഘാടകർക്കും എതിരെ നടപടിയെടുക്കാൻ കേന്ദ്രം എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടു.

മാർച്ച് പകുതിയോടെ തബ്ലീഗി ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത പലർക്കും കോവിഡ് ബാധിച്ചു. അതിനുശേഷം വിദേശ പൗരന്മാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ചില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു. സമ്മേളനം നടന്ന നിസാമുദ്ദീൻ രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടുകളിൽ ഒന്നാണിപ്പോൾ. പരിപാടിയിൽ പങ്കെടുത്ത 18 ഡൽഹിക്കാർക്കും തമിഴ്നാട്ടിൽ നിന്നുള്ള 50 പേർക്കും കോവിഡ് ബാധിച്ചു. അഞ്ച് പേർ തെലങ്കാനയിൽ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഏകദേശം 4000 പേർ പങ്കെടുത്ത സമ്മേളനത്തിൽ പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് 20 സംസ്ഥാനങ്ങളും നടത്തുന്നത്.

സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്ന പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

“തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികൾ വിസ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. വിദേശികൾക്കും പരിപാടിയുടെ സംഘാടകർക്കും എതിരെ വിസ വ്യവസ്ഥ ലംഘിച്ചതിന് നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു,” പ്രസ്താവനയിൽ പറയുന്നു.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 700 ഓളം പേരെ ആന്ധ്രാപ്രദേശ് സർക്കാർ കണ്ടെത്തി. തെലങ്കാനയിൽ നിന്നു 400 പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് കണക്ക്. ആയിരത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നത്. ഇനിയും 300 പേരെ കണ്ടെത്താനുണ്ട്. സംസ്ഥാനത്തു നിന്ന് മർകസ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും പലരേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും തമിഴ്നാട് സർക്കാർ പറയുന്നു. കർണാടകയിൽ 78 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 50 പേർ വിദേശികളാണ്. കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ച വൃദ്ധൻ മർകസ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

മർകസ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മർകസ് സമ്മേളനത്തിൽ പങ്കെടുത്ത 79 പേർ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് നിഗമനം. മിക്ക ജില്ലകളിലും മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരുണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത പല മലയാളികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. അവരെ കണ്ടെത്തുക ദുഷ്കരമാണ്. കേരളത്തിൽ നിന്നു ആകെ 300 ലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

Read in English: Centre asks all states to take action against Tablighi Jamaat attendees, organisers

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Centre asks all states to take action against tablighi jamaat attendees organisers

Next Story
കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 386 കോവിഡ്-19 കേസുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express