/indian-express-malayalam/media/media_files/uploads/2022/07/Covid-vaccination.jpg)
ന്യൂഡല്‍ഹി: പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യം. ജൂലൈ 15 മുതല്‍ 75 ദിവസത്തേക്കാണു വിതരണം. കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
''ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണ്. 'ആസാദി കാ അമൃത് കാല്‍' വേളയില്‍, ജൂലൈ 15 മുതല്‍ അടുത്ത 75 ദിവസം വരെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു,'' അനുരാഗ് താക്കൂറിനെ ഉദ്ധരിച്ച്‌വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ കോവിഡ് -19 പ്രതിരോധ വാക്‌സിനേഷന്‍ 199.12 കോടി കവിഞ്ഞ സാഹചര്യത്തിലാണു മന്ത്രിയുടെ പരാമര്‍ശം. സൗജന്യ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ എല്ലാ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുടനീളം കോവിഡ് വാക്സിനേഷന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും വേഗത്തിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2021 ജനുവരി 16നാണു രാജ്യവ്യാപകമായി കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിനേഷന്‍ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം ജൂണ്‍ 21ന് ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാക്സിനുകളുടെ ലഭ്യത, വാക്സിന്‍ ലഭ്യത മുന്‍കൂര്‍ അറിയുന്നത് എന്നിവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മെച്ചപ്പെട്ട ആസൂത്രണം സാധ്യമാക്കാനും വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനുമായി വാക്സിനേഷന്‍ ഡ്രൈവ് കാര്യക്ഷമാക്കിയതായി മന്ത്രാലയം അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us