scorecardresearch

861 കോടി രൂപയ്ക്ക് പുതിയ പാർലമെന്റ് മന്ദിരം: കരാർ സ്വന്തമാക്കി ടാറ്റ പ്രോജക്റ്റ്സ് ലിമിറ്റഡ്

നിർമാണം 21 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

നിർമാണം 21 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

author-image
WebDesk
New Update
election results 2019, ലോക്സഭ തിരഞ്ഞെടുപ്പ് വാർത്ത, election results 2019 live, വോട്ടെണ്ണൽ, തിരഞ്ഞെടുപ്പ് ഫലം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, kerala election results today, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, iemalayalam, indian express malayalam

lok sabha elections 2019 results live indian parliament

ന്യൂഡൽഹി: സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിനുള്ള കരാർ ടാറ്റ പ്രോജക്റ്റ്സ് ലിമിറ്റഡ് സ്വന്തമാക്കി. കരാർ ടാറ്റാ പ്രോജക്ട്സിന് നൽകിയെന്നും 861.90 കോടി രൂപയ്ക്കാണ് ടാറ്റ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

എൽ ആന്റ് ടി ലിമിറ്റഡ് 865 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. “പുതിയ പാർലമെന്റ് കെട്ടിടം പണിയാനുള്ള കരാർ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നേടിയിട്ടുണ്ട്,” ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More: ത്രികോണാകൃതിയിൽ പാർലമെന്റ് കെട്ടിടം, പ്രധാനമന്ത്രിക്ക് പുതിയ വസതി; പുതിയ ന്യൂഡൽഹി ഒരുങ്ങുന്നു

സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രകാരം നിലവിലുള്ള പാർലമെന്റിന് സമീപമാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുക. നിർമാണം 21 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118-ാം നമ്പർ പ്ലോട്ടിലാണ് പുതിയ കെട്ടിടം വരുന്നതെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) അറിയിച്ചു. സെൻട്രൽ വിസ്റ്റ പദ്ധതി പൂർത്തിയായാലും നിലവിലുള്ള പാർലമെന്റ് കെട്ടിടം തുടർന്നും പ്രവർത്തിക്കുമെന്നും സിപിഡബ്ല്യുഡി വ്യക്തമാക്കി.

രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി ഈ വർഷം മേയിൽ അംഗീകാരം നൽകിയിരുന്നു.

Read More: രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം വിദഗ്ദ്ധ സമിതിയുടെ അംഗീകാരം

കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയത്തിനു കീഴിലാണ് സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നടത്തിപ്പ്.20,000 കോടി രൂപയാണ് സെൻട്രൽ വിസ്റ്റ പദ്ധതിക്ക് ആകെ ചിലവ് പ്രതീക്ഷിച്ചിക്കുമെന്നായിരുന്നു മന്ത്രാലയം അറിയിച്ചിരുന്നത്.

പദ്ധതിയുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിനു പുറമേ മറ്റു ചില കെട്ടിടങ്ങളും പുതുതായി നിർമിക്കും. ചില കേന്ദ്ര സർക്കാർ ഓഫീസുകളും സ്മാരകങ്ങളും മറ്റു കെട്ടിടങ്ങളും പുതുക്കിപ്പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

65,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുക. മൂന്ന് നിലകളുള്ള കെട്ടിടത്തിന് 42 മീറ്റർ ഉയരമുണ്ടാവും.

Read More: Tata Projects Ltd wins bid to construct new parliament building at Rs 861 crore

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: