അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച അന്പതിലേറെ കേസുകളിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ശ്രദ്ധിച്ചിട്ടില്ലെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) വാർഷിക റിപ്പോർട്ട്. 2016 ലെ വാർഷിക റിപ്പോർട്ടിലാണ് അഴിമതി വിരുദ്ധ ഏജൻസിയുടെ ഈ പരാമർശം.

ഇതിലെ മിക്ക കേസുകളിലും സിബിഐ​ എഫ്ഐആർ ഫയൽ ചെയ്തിരുന്നു, ഈ​ ആരോപണങ്ങളിൽ ഉൾപ്പെട്ടിടടുളള ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റുളളവരുടെയം സസ്പെൻഷൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. ​എന്നാൽ ഇക്കാര്യങ്ങളൊക്കെ അവഗണിക്കപ്പെടുകയോ പൂർണമായി നടപ്പാക്കപ്പെടാതിരിക്കുയോ ആണ് ചെയ്തതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സിവിസി ഈ മാസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം റെയിൽവേ മന്ത്രാലയത്തിലാണ് ഇത്തരത്തിലുളള​ കൂടുതൽ കേസുകൾ. പന്ത്രണ്ടെണ്ണം. പൊതുമേഖലാ ബാങ്കുകളിൽ ഏഴ്, വ്യോമയാന വകുപ്പിൽ അഞ്ച് സെൻട്രൽ​ എക്സൈസ് ആൻഡ് കസ്റ്റംസിൽ നാല് എന്നിങ്ങനെയാണ് കേസിന്റെ എണ്ണം.

റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് കീഴിലുളള ദേശീയപാത അതോറിട്ടിയുമായി ബന്ധപ്പെട്ട സിബിഐ​ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് കണ്ട്‌ല തുറമുഖവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ്. സർക്കാർ അനുമതിയില്ലാതെ 129.9 മീറ്റർ കാർഗോ ബെർത്ത് അനുവദിച്ചത് വഴിവിട്ട നടപടിയായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. അന്വേഷണത്തെ തുടർന്ന് കണ്ട്‌ല തുറമുഖ ട്രസ്റ്റ് ചെയർമാനെതിരെ നടപടി വേണമെന്ന് സിബിഐ ​ശുപാർശ ചെയ്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ടവരിൽ നിന്നും പിഴ ഈടാക്കാൻ സിവിസിയും ശുപാർശയും ചെയ്തു. എന്നാൽ ഈ​ കേസിൽ സി വി സിയുടെയും സിബി ഐയുടെയും ശുപാർശകൾ തളളിക്കളയുകായണ് മന്ത്രാലയം ചെയ്തത്.

സിവിസി റിപ്പോർട്ടിൽ പറയുന്ന മറ്റ് പ്രധാനപ്പെട്ട കേസുകൾ

വ്യോമയാന മന്ത്രാലയത്തിൽ എയർ ഇനത്്യയിലെ കോക് പിറ്റ് ക്രൂ ട്രാൻപോർട്ടേഷൻ കരാർ നൽകലുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് . ഈ​ വിഷയത്തിൽ പിഴ ഈടാക്കാൻ സിവിസി ശുപാർശ ചെയ്തുവെങ്കിലും സർക്കാർ അത് തളളിക്കളഞ്ഞു.

ന്യുഡൽഹിയിലെ ദ്വാരകയിൽ സ്വകാര്യ സ്കൂളുകൾക്ക് സ്ഥലം നൽകയതിലെ വഴിവിട്ട നടപടികളിൽ സിബിഐ​ ഡൽഹി ഡെവലപ്‌മെന്റ് അതോറിട്ടിയുമായി (ഡിഡിഎ) ബന്ധപ്പെട്ട് രണ്ട് എഫ് ഐ​ ആർ ഫയൽ ചെയ്തിരുന്നു. സിവിസി വലിയ പിഴ ഈടാക്കാൻ ശുപാർശ ചെയ്തു. എന്നാൽ രണ്ടുപേർക്കെതിരെ ചെറിയ പിഴ ഈടാക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, സിവിസിയുമായി ആലോചിക്കാതെ ഡിഡിഎ വൈസ് ചെയർമാൻ കേസ് അവസാനിപ്പിക്കുകയും ചെയ്തു.

സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിൽ (സിബിഇസി) ഔഷധ ഇറക്കുമതിയലുണ്ടായ ഒന്നേകാൽ കോടിരൂപയുടെ നഷ്ടവുമായി ബന്ധപ്പെട്ട് സി ബി 17 ഉദ്യോഗസ്ഥർകക്കെതിരെ നാല് എഫ് ഐ​ആർ ഫയൽ ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരായി പ്രോസിക്യൂഷൻ നടപടിക്ക് സിബിഇസി അനുമതി നിഷേധിച്ചു. മാത്രമല്ല, പിഴ ഈടാക്കാനുളള സിവിസിയുടെ ശുപാർശയും അവഗണിച്ചു.

കാർഷിക ഗവേഷണ കൗൺസിലിൽ ടെണ്ടർ ഇല്ലാതെ സിവിൽ ജോലികൾ നൽകിയതും ലാബ് ടേബിളുകൾ വാങ്ങിയതും സംബന്ധിച്ച ക്രമക്കേടിൽ സിവിസി പിഴ ഈടാക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും വകുപ്പ് അത് ഉപേക്ഷിക്കുയാണ് ചെയ്തത്.

ദക്ഷിണ​റയിൽവേ ശരിയായ ആവശ്യം പരിഗണിക്കാതെ 20 ലെവൽ​ക്രോസുകളിൽ​ സൗരോർജ പാനലുകൾ വച്ചതിൽ സാന്പത്തിക നഷ്ടമുണ്ടായി. ഇതിൽ കടുത്ത പിഴ ഈടാക്കാനാണ് സിവിസി നിർദേശിച്ചതെങ്കിലും ചെറിയ പിഴ മാത്രമാണ് ഈടാക്കിയതെന്നും സി വി സി റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ