ഗുരുതര രോഗമുള്ളവരും, പ്രായമായവരും കൂടുതല്‍; കേരളത്തിലെ രോഗവ്യാപനത്തിന് പിന്നില്‍ ഒന്‍പത് കാരണങ്ങള്‍: കേന്ദ്ര സംഘം

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോള്‍ ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ കോവിഡ് സ്ഥിതികള്‍ വിശകലനം ചെയ്തത്

കേന്ദ്ര സംഘം ആലപ്പുഴയില്‍ ഫൊട്ടോ: പി.ആര്‍.ഡി കേരള

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് വ്യാപനത്തിന് ഒന്‍പത് കാരണങ്ങള്‍ കണ്ടെത്തി കേന്ദ്ര സംഘം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോള്‍ ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ കോവിഡ് സ്ഥിതികള്‍ വിശകലനം ചെയ്തത്.

എറ്റവും വലിയ വെല്ലുവിളിയായി കേന്ദ്ര സംഘം കാണുന്നത് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അകലം വളരെ കുറവാണ് എന്നതാണ്. വീടുകള്‍ അടുത്തടുത്തായതിനാല്‍ വ്യാപനം കൂടുതല്‍ തീഷ്ണമാവുന്നു.

“ഗ്രാമ നഗര വിഭജനം വളരെ കുറവാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പരിഗണിക്കുകയാണെങ്കില്‍, ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ കൃഷിസ്ഥലങ്ങൾ അണുബാധ പടരുന്നതിന് തടസമാകുന്നു. കേരളത്തിൽ വീടുകൾ ചേര്‍ന്നായതിനാല്‍ ഹോം ഐസൊലേഷന്‍ വിജയകരമല്ല,” എസ്.കെ.സിങ് പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനെടുത്തവരിലും രോഗവ്യാപനം രൂക്ഷമാണെന്നാണ് കേന്ദ്ര സംഘത്തിന്റെ കണ്ടെത്തല്‍. “പത്തനംതിട്ട ജില്ലാ കലക്ടര്‍ നല്‍കിയ രേഖകള്‍ പ്രകാരം, ജില്ലയില്‍ 5,042 പേര്‍ക്കാണ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം വൈറസ് പിടിപെട്ടത്. കുത്തിവയ്പ്പെടുത്ത് എത്ര നാളുകള്‍ക്ക് ശേഷമാണ് കോവിഡ് ബാധിക്കുന്നതെന്ന് പരിശോധിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 30 ശതമാനം ആളുകള്‍ക്കാണ് പക്ഷാഘാതം, ഷുഗര്‍, ഹൃദയ സംബന്ധ രോഗം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളത്. മേയ്-ജൂണ്‍ കാലഘട്ടത്തില്‍ സ്ഥിരീകരിച്ച 30 ശതമാനം മരണങ്ങളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് 72 മണിക്കൂറിനുള്ളില്‍ സംഭവിച്ചവയാണ്. ഇത്തരത്തില്‍ മറ്റ് ഗുരുതര രോഗമുള്ളവരുടെ ഉയര്‍ന്ന സംഖ്യയും രോഗവ്യാപനത്തിന് കാരണമാണെന്നാണ് കേന്ദ്ര സംഘം പറയുന്നത്.

കേരളത്തിലെ 55 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല, പ്രായമായവരുടെ വലിയ ശതമാനം എന്നിവയും കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലെ കാരണമാണെന്നാണ് എസ്.കെ.സിങ് ചൂണ്ടിക്കാണിക്കുന്നത്. പൊതു ആരോഗ്യ സംവിധാനവും, ലോക്ക്ഡൗണും മികച്ച രീതിയില്‍ നടപ്പാക്കി വ്യാപനം തടയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്, ഓണാഘോഷം നടത്താനുള്ള തീരുമാനം, ടൂറിസം മേഖല തുറക്കുന്നതെല്ലാം നിലവിലത്തെ സാഹചര്യത്തിന് വെല്ലിവിളി ഉയര്‍ത്താനിടയുണ്ട്. നിലവില്‍ സംസ്ഥാനത്തെ ആര്‍ടിപിസിആർ നിരക്ക് 1.12 ആണ്. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഓഗസ്റ്റ് 1-20 വരെയുള്ള ദിവസങ്ങളില്‍ 4.62 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാം,” എസ്.കെ.സിങ് വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് മദ്യം വാങ്ങാനും നിബന്ധനകള്‍; മാളുകള്‍ ഇന്ന് മുതല്‍ തുറക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Central team gives nine reasons for keralas covid spread

Next Story
കോവിഡ് വ്യാപനം: അഞ്ച് സംസ്ഥാനങ്ങളിലെ ആർ നമ്പർ ആശങ്കാജനകമെന്ന് കേന്ദ്രംCovid R-number, Kerala Covid cases, India Covid wrap, Covid high R-number, Covid reproductive number, India Covid cases, third wave, Indian Express, കോവിഡ്, ആർ വാല്യു, malayalam news, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express