Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

വാക്സിൻ വില കുറയ്ക്കണം; സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രം

കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വാക്സിൻ വിലനിർണ്ണയം സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്. രണ്ട് കമ്പനികളും വാക്സിനുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ

coronavirus, coronavirus news, india covid 19 news, lockdown news, lockdown in up, lockdown india, lockdown in india, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, delhi lockdown, corona cases in india, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news

ന്യൂഡൽഹി: പ്രതിസന്ധിയിൽനിന്ന് കമ്പനികൾ ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് നിരവധി സംസ്ഥാനങ്ങളിൽനിന്നു വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, കോവിഡ് -19 വാക്‌സിനുകളുടെ വില കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും ഭാരത് ബയോടെക്കിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വാക്സിൻ വിലനിർണയം സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്. രണ്ട് കമ്പനികളും വാക്സിനുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് സംസ്ഥാന സർക്കാരുകൾക്ക് കോവാക്സിൻ ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1,200 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ) സംസ്ഥാന സർക്കാരുകൾക്ക് കോവിഷീൽഡിന് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപയും പ്രഖ്യാപിച്ചു. രണ്ട് വാക്സിനുകളും ഒരു ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്ര സർക്കാരിന് ലഭ്യമാക്കുന്നത്.

Also Read: കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

മേയ് ഒന്ന് മുതലാണ് പതിനെട്ട് വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്. ഈ പ്രായപരിധിയിൽ വരുന്ന എല്ലാവർക്കും സ്വകാര്യ ആശുപത്രികളിലായിരിക്കും കുത്തിവയ്പ്.

പുതിയ വാക്സിൻ നയപ്രകാരം, കമ്പനികൾ വാക്സിന്റെ അൻപത് ശതമാനം കേന്ദ്ര സർക്കാരുകൾക്കും അൻപത് ശതമാനം സംസ്ഥാന സർക്കാരുകൾക്കും ഓപ്പൺ മാർക്കറ്റുകൾക്കും നൽകും. സംസ്ഥാന സർക്കാരുകൾക്കും ഓപ്പൺ മാർക്കറ്റിനും ലഭ്യമാകുന്ന 50 ശതമാനം വിതരണത്തിന്റെ വില മുൻ‌കൂട്ടി നിർമ്മാതാക്കൾ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

വില വ്യത്യാസത്തെ എതിർത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഒരു ഡോസിന് 150 രൂപയായി വില കുറയ്ക്കണമെന്ന് അദ്ദേഹം നിർമാതാക്കളോട് അഭ്യർത്ഥിച്ചു.

പുതിയ വാക്സിൻ നയം വിവേചനപരവും വിവേകശൂന്യവുമാണെന്ന് കോൺഗ്രസ് വിമർശിച്ചു. വാക്സിൻ നിർമ്മാതാക്കൾക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Central govt asks serum bharat biotech to cut vaccine prices

Next Story
കോടതിയ്ക്ക് മുന്നില്‍ തല താഴ്ത്തുന്നു; മാപ്പ് പറഞ്ഞ് ഖുഷ്ബുKhushbu Sundar, Khushbu, ഖുശ്ബു. BJP Leader, ബിജെപി നേതാവ്, Khushbu Apology, മാപ്പ് പറഞ്ഞ് ഖുശ്ബു, Tamil Nadu Assembly Elections 2021, Madras High Court, ECI Covid-19, ECI Covid-19 spread, Assembly Elections Covid-19, India Covid-19 second wave, Indian Express, മദ്രാസ് ഹൈക്കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ, കോവിഡ് വ്യാപനം, കോവിഡ് വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റം ചുമത്താം, covid-19, tamil nadu, കോവിഡ്, തമിഴ്നാട്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com