scorecardresearch

"ഇതിൽ ചിപ്പുണ്ട്", ഏകീകൃത ഡ്രൈവിങ് ലൈസൻസുമായി കേന്ദ്രം

മണി കാർഡിന്റെ മാതൃകയിലുളളതായിരിക്കും പുതിയ ഡ്രൈവിങ് ലൈസൻസ് എന്നാണ് വിവരം

മണി കാർഡിന്റെ മാതൃകയിലുളളതായിരിക്കും പുതിയ ഡ്രൈവിങ് ലൈസൻസ് എന്നാണ് വിവരം

author-image
WebDesk
New Update
"ഇതിൽ ചിപ്പുണ്ട്", ഏകീകൃത ഡ്രൈവിങ് ലൈസൻസുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ വാഹന ലൈസൻസ് സംവിധാനം ഏകീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അടുത്ത പത്ത് മാസത്തിനുളളിൽ ഏകീകൃത ലൈസൻസ് സംവിധാനം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Advertisment

ഏറെ പ്രത്യേകതയുളള ഡ്രൈവിങ് ലൈസൻസാണ് ഇനി എല്ലാവർക്കും ലഭിക്കുക. മൈക്രോ ചിപ് അടക്കം ചെയ്ത ലൈസൻസാണ് ഇത്. രാജ്യത്താകമാനം ഡ്രൈവിങ് ലൈസൻസ് ഉളളവരിൽ നാലിലൊന്ന് ഭാഗവും വ്യാജന്മാരാണെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇപ്പോഴത്തെ ഡ്രൈവിങ് ലൈസൻസിൽ നിറത്തിനും രൂപത്തിനും സുരക്ഷകാര്യങ്ങളിലും മാറ്റമുണ്ടാകില്ല. എന്നാൽ മൈക്രോ ചിപ്പ് അടക്കം ചെയ്യുന്ന കാർഡ്, മണി കാർഡുകളുടെ രൂപത്തിലുളള പ്ലാസ്റ്റിക് കാർഡായിരിക്കുമെന്നാണ് വിവരം.

കാർഡിൽ ക്യു ആർ കോഡും രേഖപ്പെടുത്തും. ഉടമയുമായി ബന്ധപ്പെട്ട് ലൈസൻസിൽ ഇപ്പോഴുളള എല്ലാ വിവരങ്ങളും പുതിയ കാർഡിലും ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Advertisment
Central Government Driving License

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: