scorecardresearch

Budget 2022 Highlights: നാല് മേഖലകളില്‍ ഊന്നല്‍; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

നിരവധി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുശ്രിതമായ ബജറ്റായിരിക്കുമെന്നാണ് പ്രതീക്ഷ

നിരവധി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുശ്രിതമായ ബജറ്റായിരിക്കുമെന്നാണ് പ്രതീക്ഷ

author-image
WebDesk
New Update
Budget 2022, Nirmala Sitharaman

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണം ഒന്നരമണിക്കൂര്‍ നിണ്ടു നിന്നു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജ്ജവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി. അടുത്ത 25 വര്‍ഷത്തേക്ക് 30 ലക്ഷം കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നും ധനമന്ത്രിയുടെ വാഗ്ദാനം. എല്‍ഐഎസി താമസിക്കാതെ തന്നെ സ്വകാര്യവത്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Advertisment

ബജറ്റില്‍ നാല് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉല്‍പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്ന കാര്യങ്ങള്‍.

ആദായ നികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കും. റിട്ടേണ്‍ അധിക നികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാമെന്നും മന്ത്രി. സഹകരണ സംഘങ്ങളുടെ കുറഞ്ഞ നികുതി 15 ശതമാനമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) നിക്ഷേപങ്ങളില്‍ 14 ശതമാനം വരെ നികുതിയിളവ്.

ആദായ നികുതി സ്ലാബില്‍ മാറ്റമുണ്ടായിരിക്കില്ല, നിലവിലെ രീതിയില്‍ തുടരും. കോര്‍പ്പറേറ്റ് സര്‍ചാര്‍ജില്‍ ഇളവ് വരുത്തി. 12 ശതമാനമായിരുന്നത് ഏഴ് ശതമാനമായി കുറച്ചു. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തി. ജി എസ് ടിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ചരക്കു സേവന നികുതി വഴി ജനുവരിയില്‍ 1.40 ലക്ഷം കോടി രൂപ ലഭിച്ചു. ജി എസ് ടി ഏര്‍പ്പെടുത്തിയതിന് ശേഷം ഒരു മാസം ലഭിക്കുന്ന ഉയര്‍ന്ന വരുമാനമാണിതെന്നും ധനമന്ത്രി.

Advertisment

യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും. താങ്ങുവില നല്‍കുന്നതിനായി 2.37 ലക്ഷം കോടി രൂപ മാറ്റി വയ്ക്കും. കര്‍ഷകര്‍ക്ക് പിന്തുണയ്ക്കായി കിസാന്‍ ഡ്രോണുകള്‍. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തി.

ചെറുകിട ഇടത്തരം മേഖലകള്‍ക്കായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. അഞ്ച് നദികളെ സംയോജിപ്പിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചു. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി പര്‍വത് മാലാ പദ്ധതി.

വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഓരോ ക്ലാസിനും പ്രത്യേകം ചാനലുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി. 1-12 വരെയുള്ള ക്ലാസുകള്‍ക്കായിരിക്കും പ്രത്യേകം ചാനലുകള്‍. രണ്ട് ലക്ഷം അംഗനവാടികള്‍ ആധുനീകരിക്കുമെന്നും മന്ത്രി. ഡിജിറ്റല്‍ സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കാനും തീരുമാനം.

സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനായി മൂന്ന് പദ്ധതികള്‍. മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, പോഷണ്‍ 2.0 എന്നിവയാണ് പദ്ധതികള്‍. ഒരു ഭൂമി ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും. 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍ സമ്പൂര്‍ണമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.

ബജറ്റിനു കേന്ദ്ര മന്ത്രിസഭ രാവിലെ അംഗീകാരം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മറ്റ് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ മന്ത്രി സന്ദര്‍ശിച്ചിരുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 8.0-8.5 ശതമാനമായി വളരുമെന്നാണ് ധനമന്ത്രി ഇന്നലെ സമര്‍പ്പിച്ച സാമ്പത്തിക സർവേയിലെ പ്രവചനം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 9.2 ശതമാനം വരെയാകുമെന്ന നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) കണക്കുമായി താരതമ്യപ്പെടുത്തിയാണ് പ്രവചനം.

2020-21 ൽ 7.3 ശതമാനമായി ചുരുങ്ങിയതിന് ശേഷം 2021-22 ൽ ജിഡിപി 11 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷത്തെ സർവേ പ്രവചിച്ചിരുന്നു. ഈ വർഷത്തെ വളർച്ച കുറഞ്ഞ അടിസ്ഥാന വർഷ സാമ്പത്തിക ഉൽപ്പാദനത്തിലാണ് വരുന്നതെങ്കിലും, അടുത്ത വർഷത്തെ വിപുലീകരണം സാമ്പത്തിക ഉൽപ്പാദനത്തിലെ വീണ്ടെടുക്കൽ നിലവാരത്തിൽ നിന്ന് കാണേണ്ടതുണ്ട്.

Also Read: സാമ്പത്തിക സർവേ സഭയിൽവെച്ചു; അടുത്ത വർഷം 8.5 ശതമാനത്തോളം വളർച്ചനിരക്കെന്ന് പ്രവചനം

  • 12:38 (IST) 01 Feb 2022
    ബജറ്റ് അവതരണം അവസാനിച്ചു

    നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ പൂര്‍ത്തിയാക്കി. ലോക്സഭ ബുധനാഴ്ച വൈകിട്ട് നാലിന് ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചു.

  • 12:34 (IST) 01 Feb 2022
    ആദായ നികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് ധനമന്ത്രി

    ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കും. റിട്ടേണ്‍ അധിക നികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാമെന്നും മന്ത്രി. സഹകരണ സംഘങ്ങളുടെ കുറഞ്ഞ നികുതി 15 ശതമാനമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) നിക്ഷേപങ്ങളില്‍ 14 ശതമാനം വരെ നികുതിയിളവ്. സ്റ്റാർട്ടപ്പുകൾക്കുള്ള ആനുകൂല്യം 2023 മാർച്ച് 31 വരെ തുടരുമെന്ന് ധനമന്ത്രി.

  • 12:32 (IST) 01 Feb 2022
    ആദായ നികുതി സ്ലാബില്‍ മാറ്റമില്ല

    ആദായ നികുതി സ്ലാബില്‍ മാറ്റമുണ്ടായിരിക്കില്ല, നിലവിലെ രീതിയില്‍ തുടരും. കോര്‍പ്പറേറ്റ് സര്‍ചാര്‍ജില്‍ ഇളവ് വരുത്തി. 12 ശതമാനമായിരുന്നത് ഏഴ് ശതമാനമായി കുറച്ചു. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തി. ജി എസ് ടിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ചരക്കു സേവന നികുതി വഴി ജനുവരിയില്‍ 1.40 ലക്ഷം കോടി രൂപ ലഭിച്ചു. ജി എസ് ടി ഏര്‍പ്പെടുത്തിയതിന് ശേഷം ഒരു മാസം ലഭിക്കുന്ന ഉയര്‍ന്ന വരുമാനമാണിതെന്നും ധനമന്ത്രി.

  • 12:21 (IST) 01 Feb 2022
    ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് ധനമന്ത്രി

    ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കും. റിട്ടേണ്‍ അധിക നികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാമെന്നും മന്ത്രി. സഹകരണ സംഘങ്ങളുടെ കുറഞ്ഞ നികുതി 15 ശതമാനമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) നിക്ഷേപങ്ങളില്‍ 14 ശതമാനം വരെ നികുതിയിളവ്. സ്റ്റാർട്ടപ്പുകൾക്കുള്ള ആനുകൂല്യം 2023 മാർച്ച് 31 വരെ തുടരുമെന്ന് ധനമന്ത്രി.

  • 12:18 (IST) 01 Feb 2022

  • 12:13 (IST) 01 Feb 2022
    സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കും

    സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. കോവിഡ് സാഹചര്യത്തില്‍ അധികം വായ്പ അനുവദിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.

  • 12:10 (IST) 01 Feb 2022
    ഡിജിറ്റല്‍ കറന്‍സി

    രാജ്യത്ത് ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി. 2022-23 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ബാങ്ക് ഡിജിറ്റൽ കറൻസികൾ, ബ്ലോക്ക് ചെയിൻ തുടങ്ങിയവ അവതരിപ്പിക്കും.

  • 12:02 (IST) 01 Feb 2022
    5 ജി സാധ്യമാക്കും

    5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.

  • 11:59 (IST) 01 Feb 2022
    സ്ത്രീ ശാക്തീകരണത്തിന് മൂന്നു പദ്ധതികള്‍

    മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, പോഷണ്‍ 2.0 എന്നിങ്ങനെ മൂന്നു പദ്ധതികള്‍ സ്ത്രീകള്‍ക്കായി. ഒരു ഭൂമി ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും. 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍ സമ്പൂര്‍ണമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി.

  • 11:55 (IST) 01 Feb 2022
    ബാറ്ററി കൈമാറ്റ നയം

    ഇലക്ട്രിക് വാഹന മേഖലയ്ക്ക് മുന്‍തൂക്കം നല്‍കാന്‍ തീരുമാനം. ഇതിനായി ബാറ്ററി കൈമാറ്റ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് പൊതുഗതാഗത മേഖലകള്‍ സൃഷ്ടിക്കും. ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും തീരുമാനം.

  • 11:47 (IST) 01 Feb 2022
    ‍ഡിജിറ്റല്‍ സര്‍വകലാശാല

    ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കും. കോവിഡ് സാഹചര്യത്തില്‍ ഗ്രാമീണ മേഖലകളില്‍ വിദ്യാഭ്യാസ പ്രതിസന്ധി നേരിട്ടു. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണ നല്‍കും.

  • 11:44 (IST) 01 Feb 2022
    ഇനി ഇ-പാസ്പോര്‍ട്ടുകള്‍

    നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് ഇ-പാസ്പോര്‍ട്ടുകള്‍ വരും വര്‍ഷം നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഒന്നരലക്ഷം തപാല്‍ ഓഫീസുകളിള്‍ കോര്‍ ബാങ്കിങ് സൗകര്യമൊരുക്കും. 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കും.

  • 11:42 (IST) 01 Feb 2022
    പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി

    അടുത്ത സാമ്പത്തിക വര്‍ഷം 80 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും. 48, 000 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.

  • 11:35 (IST) 01 Feb 2022
    ഓണ്‍ലൈന്‍ വിദ്യാഭ്യാസം: ഓരോ ക്ലാസിനും പ്രത്യേക ചാനലുകള്‍

    ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഓരോ ക്ലാസിനും പ്രത്യേകം ചാനലുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി. 1-12 വരെയുള്ള ക്ലാസുകള്‍ക്കായിരിക്കും പ്രത്യേകം ചാനലുകള്‍. രണ്ട് ലക്ഷം അംഗനവാടികള്‍ ആധുനീകരിക്കുമെന്നും മന്ത്രി.

  • 11:33 (IST) 01 Feb 2022
    ചെറുകിട മേഖലകള്‍ക്ക് താങ്ങ്

    ചെറുകിട ഇടത്തരം മേഖലകള്‍ക്കായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. അഞ്ച് നദികളെ സംയോജിപ്പിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചു. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി പര്‍വത് മാലാ പദ്ധതി.

  • 11:29 (IST) 01 Feb 2022
    തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക

    തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക വകയിരുത്തുമെന്ന് ധനമന്ത്രി. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. റയില്‍വെ ശൃംഖല വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. 2000 കിലോ മീറ്ററുകള്‍ കൂടി റെയില്‍വെ വികസിപ്പിക്കും.

  • 11:25 (IST) 01 Feb 2022
    കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം

    യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും. താങ്ങുവില നല്‍കുന്നതിനായി 2.37 ലക്ഷം കോടി രൂപ മാറ്റി വയ്ക്കും. കര്‍ഷകര്‍ക്ക് പിന്തുണയ്ക്കായി കിസാന്‍ ഡ്രോണുകള്‍. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍.

  • 11:20 (IST) 01 Feb 2022
    നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ്

    2022 കേന്ദ്ര ബജറ്റില്‍ നാല് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

    1. പിഎം ഗതിശക്തി പദ്ധതി

    2. എല്ലാവരുടേയും വികസനം

    3. ഉല്‍പാദന വികസനം

    4. നിക്ഷേപ പ്രോത്സാഹനം

  • 11:10 (IST) 01 Feb 2022
    സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചത്

    കോവിഡ് സാഹചര്യം പരാമര്‍ശിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരം ആരംഭിച്ചു. കോവിഡിനെ നേരിടാന്‍ രാജ്യം തയാറാണ്. വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചത്.

  • 11:07 (IST) 01 Feb 2022
    ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം

    ബജറ്റിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മറ്റ് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

  • 11:07 (IST) 01 Feb 2022
    ബജറ്റ് അവതരണം ആരംഭിച്ചു

    ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. ബജറ്റിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മറ്റ് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ മന്ത്രി സന്ദര്‍ശിച്ചിരുന്നു.

  • 11:02 (IST) 01 Feb 2022

  • 10:50 (IST) 01 Feb 2022
    ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം

    ബജറ്റിനു കേന്ദ്ര മന്ത്രിസഥ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മറ്റ് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

  • 10:48 (IST) 01 Feb 2022
    ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം

    ബജറ്റിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മറ്റ് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

  • 10:33 (IST) 01 Feb 2022
    ഓഹരിവിപണിയില്‍ ഉണര്‍വ്

    ബജറ്റ് അവതരണ ദിനത്തില്‍ ഓഹരിവിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 837 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 234 പോയിന്റായി

  • 10:19 (IST) 01 Feb 2022
    നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍

    ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി.

  • 10:09 (IST) 01 Feb 2022
    ജി എസ് ടി വന്നതിന് ശേഷം പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ലെന്ന് കെ. എന്‍. ബാലഗോപാല്‍

    ജി എസ് ടി വന്നതിന് ശേഷം പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. കേരളത്തിനായി ചില പ്രത്യേക പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാധരണക്കാര്‍ പണം കൈയില്‍ വരാനുള്ള അടിസ്ഥാനസൗകര്യ വികസനം, തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍. പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് വേണം. ഇത്തരം ചില കാര്യങ്ങളിലാണ് വലിയശ്രദ്ധ നല്‍കേണ്ടത്

  • 09:54 (IST) 01 Feb 2022
    ധനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

    ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

Nirmala Sitharaman Central Government Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: