/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus-1.jpg)
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് സംസ്ഥാന സർക്കാരിന്റെയും കണക്കുകൂട്ടൽ
കോഴിക്കോട്: നിപ രോഗികളുമായി ഹൈ റിസ്ക് സമ്പർക്കത്തിൽ വന്നിരുന്ന 61 പേരുടെ കൂടി ഫലം ഇന്ന് നെഗറ്റീവാണെന്ന വിവരം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മരിച്ച രോഗിയുമായ അടുത്തിടപഴകിയ ആളുടെയും ഫലം നെഗറ്റീവാണെന്നത് ആശ്വാസം നൽകുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്രസംഘവുമായി അവലോകന ചർച്ച നടത്തി. മരുതോങ്കരയിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതുൾപ്പെടെ കേന്ദ്രസംഘം ചർച്ച ചെയ്തു. മരുതോങ്കരയിലും സമീപ പ്രദേശങ്ങളിലും സന്ദർശിച്ച് സാമ്പിൾ ശേഖരിച്ചതായി അറിയിച്ചു.
നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും. അതേസമയം പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിൻ്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. നിപ നിയന്ത്രണം വിലയിരുത്താന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ കളക്ടറും കമ്മീഷണറും ഉള്‍പ്പെടെ പങ്കെടുത്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും കണക്കുകൂട്ടല്‍.
രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ പുതിയ കേസുകൾ ഉണ്ടായില്ലെന്നത് ആരോഗ്യവകുപ്പിൻ്റെ ആശ്വാസം നൽകുന്നുണ്ട്.
നിലവിൽ 1233 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. നിലവിൽ 27 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വിശദമായ പഠനവും സാമ്പിൾ കളക്ഷനും നടത്തും.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയില്‍ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ട് കോളുകളാണ് വന്നതെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.
നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് വയസുള്ള കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നത് ഏറെ ആശ്വാസം നൽകുന്നതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെ കുഞ്ഞിന്റെ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ വിവരങ്ങളറിയാന്‍ മന്ത്രി ആശുപത്രി സന്ദര്‍ശിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചു. ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണെന്നും അതോടൊപ്പം ഇന്ന് പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.